മോദിയുടെ ബഹ്റൈൻ സന്ദർശനം: 250 ഇന്ത്യൻ തടവുകാർക്ക് മോചനം


മനാമ: ബഹ്റൈൻ ജയിലുകളിൽ കഴിയുന്ന  250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം.ബഹ്റിന്‍ രാജാവുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇവരുടെ സാന്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങൾ‍ ഇടപെട്ട് തീർ‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനൽ‍കി. മലയാളികളടക്കം വിവിധ ഇന്ത്യൻ  സംസ്ഥാനങ്ങളിൽ‍ നിന്നുള്ള തടവുകാരെയാണ് മോചനം കാത്തിരിക്കുന്നത്. ശിക്ഷാകാലവധിക്കിടെ നല്ല പെരുമാറ്റം കാഴ്‍ചവച്ചവർ‍ക്കായിരിക്കും മോചനം. 

സാന്പത്തിക കുറ്റകൃത്യങ്ങളിൽ‍ ഇടപെട്ട് ജയിലിൽ‍ കഴിയുന്നവർ‍ക്ക് മോചനം സാധ്യമാകില്ല. ജയിലിൽ‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളിൽ‍ അധികാരികൾ‍ക്ക് കൈമാറാൻ  ഇന്ത്യൻ‍ അംബാസിഡർ‍ക്ക് മോദി നിർ‍ദ്ദേശം നൽ‍കി. കൂടാതെ ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ സഹകരിക്കാൻ ഇന്ത്യയും ബഹ്റിനും ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്റിനിലെ നാഷണൽ‍ സ്പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി. 

നരേന്ദ്രമോദിയും മുൻ ഫ്രഞ്ച് പ്രസിഡണ്ഠഅ ഫ്രാൻസ്വ ഒലോൻദും രൂപം കൊടുത്ത രാജ്യാന്തര സോളർ അലയൻസ് പദ്ധതിയുമായി ബഹ്റൈൻ‍ സഹകരിക്കും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ബഹ്റൈൻ‍ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി മോദി ചർച്ച നടത്തി. 

ഇന്നലെയും ഇന്നുമായി നടത്തിയ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം  മോഡി തിരിച്ചു പോയി. ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ ഖലീഫയാണ് നരേന്ദ്ര മോഡിയെ യാത്രയാക്കാന്‍ എത്തിയത്. ഇവിടെ നിന്ന് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേയ്ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പോയിരിക്കുന്നത്.

 

You might also like

Most Viewed