‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ കാന്പയിൻ സമാപിക്കുന്നു.


മനാമ: ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ കാന്പയിന്റെ സമാപനം സെപ്റ്റംബര്‍ 9ന്  തിങ്കളാഴ്ച്ച നടത്തുമെന്ന്  കണ്‍വീനർ എം. ബദ്റുദ്ദീന്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് മുഹറഖ് അല്‍ ഇസ്ലാഹ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.30 ന് ചേരുന്ന സമാപന പൊതു സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പി. മുജീബുറഹ്മാന്‍ സദസ്സിനെ അഭിമുഖീകരിക്കും. കുടുംബ സംഗമങ്ങള്‍, അയല്‍ കൂട്ടങ്ങള്‍, ലഘുലേഖ വിതരണം, കൂടിക്കാഴ്ച്ചകള്‍, ഫ്ലാറ്റ് സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെ നിരവധി പേരിലേക്ക് കാമ്പയിന്‍ സന്ദേശം എത്തിക്കാന്‍ സാധിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു. 

You might also like

Most Viewed