ഇന്ത്യൻ സ്‌കൂൾ അധ്യാപക ദിനം ആഘോഷിച്ചു


മനാമ : ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ക്യാന്പസില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  സ്‌കൂളിലെ മിഡിൽ സെക്ഷനിലേയും  സീനിയർ സെക്ഷനിലേയും വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ്  അവരുടെ അധ്യാപകരെ ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.  യുവമനസ്സുകളെ പരിപോഷിപ്പിക്കാനും യുവതലമുറയെ  മികച്ച രീതിയിൽ രൂപപ്പെടുത്താനും അധ്യാപകർ മുഖ്യപങ്കു വഹിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.  സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി അനുമോദന  പ്രസംഗം നടത്തി.   അധ്യാപകരും വിദ്യാർത്ഥികളും സംഘഗാനം  അവതരിപ്പിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന  സ്ലൈഡ്ഷോകൾ അവതരിപ്പിച്ചു. നേരത്തെ വിദ്യാർത്ഥികളായ ഹംസ അബ്ദുൾ, ധാര ജോഷി എന്നിവർ സ്വാഗതം പറഞ്ഞു. 

article-image

ഇന്ത്യൻ സ്‌കൂൾ അധ്യാപക ദിനം ആഘോഷിച്ചു

You might also like

Most Viewed