ഇന്ത്യൻ ക്ലബ്ബ് ഓണാഘോഷം സെപ്റ്റംബർ 20 മുതൽ


മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ഇ വർഷത്തെ ഓണാഘോഷം  'പൊന്നോണപ്പുലരി ' സെപ്റ്റംബർ ൨൦മുതൽ ഒക്ടോബർ 17 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഘോഷയാത്ര,വടം വലി പായസമേള,മെഗാ തുരുവാതിര തുടങ്ങി വ്യത്യസ്‌ത കലാ കായിക പരിപാടികളും മത്സരങ്ങളുമാണ് ഇത്തവണ ഓണാഘോഷത്തിന് ഉൾപ്പെടുത്തിയിട്ടുള്ളത്.സെപ്റ്റംബർ 20 നു കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള കായിക പരിപാടികളും വിനോദ് പരിപാടികളുമാണ്.സെപ്റ്റംബർ 26 ന് ഇന്ത്യൻ ക്ലബ്ബിന്റെ 104 വര്ഷം, പൂർത്തീകരിക്കുന്നതിന്റെ  അടയാളപ്പെടുത്തൽ എന്ന തരത്തിൽ 104 വനിതകൾ ഒരുക്കുന്ന മെഗാ തിരുവാതിര നടക്കും.ഘോഷയാത്രയും ഉത്സവപ്പറമ്പും ഈ ദിവസം അരങ്ങേറും.നാട്ടിലെ ഉല്സവപ്പറമ്പിനു സമാനമായ ചന്ത ഒരുക്കുകയും ഭക്ഷണ മേള ഉൾപ്പെടെയുള്ള പരിപാടികളും ഇതോടനുബന്ധിച്ചു നടക്കും.27 ന് വിവിധ ടീമുകൾ തമ്മിലുള്ള കബഡി മത്സരം.ഒക്ടോബർ 3 നു പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട്.ഒക്ടോബർ 10 ന് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പായസ മേളയും പൂക്കളമത്സരവും.11 ന് ഓണസദ്യ.3000 ആളുകൾക്ക് 29 ഓളം വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഓണസദ്യയാണ്‌ വിളമ്പുക.ഇത്തവണ 250 തൊഴിലാളികൾക്കാണ് ആദ്യം സദ്യ വിളമ്പുക.രാവിലെ 11.30 മുതൽക്ക് തന്നെ സദ്യ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്,ജനറൽ സെക്രട്ടറി ജോബ്,ട്രഷറർ ഹരി ഉണ്ണിത്താൻ,  വൈസ് പ്രസിഡണ്ട്  മാർഷൽ ദാസ്,ഓണാഘോഷ കൺവീനർ സിറാജ്,വനിതാവിഭാഗം കൺവീനർ ടീന തോമസ് എന്നിവരും സംബന്ധിച്ചു.
 

You might also like

Most Viewed