സിംസ് ഓണമഹോത്സവത്തിന് കൊടിയേറി


ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ഈവർഷത്തെ 14 ദിവസം നീണ്ടു നിൽക്കുന്ന ഓണമഹോത്സവത്തിന് കൊടിയേറി.കഴിഞ്ഞ ദിവസം അൽ അഹ്‍ലി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വിവിധ കായിക പരിപാടികളോടെയായിരുന്നു ഓണാഘോഷങ്ങൾക്ക് സിംസ് തുടക്കം കുറിച്ചതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിംസ് അംഗങ്ങളെ മന്ദാരം,പൂവിളി,ആവണി,ഓണത്തുമ്പി എന്നിങ്ങനെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.സെപ്റ്റംബർ 10 മുതൽ 27 വരെ അംഗങ്ങൾക്കായും വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 28 നു വൈകീട്ട് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടു കൂടിയാണ് ഓണാഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുക.ചടങ്ങിൽ പ്രശസ്ത സിനിമാ,നാടക നടൻ ശിവാജി ഗുരുവായൂർ മുഖ്യഅതിഥി ആയിരിക്കും.ഓണാഘോഷത്തോടനുബന്ധിച്ച് സിംസിന്റെ ഓണമഹാസദ്യ  സെപ്റ്റംബർ 20 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കും.2000 പേർക്കുള്ള ഓണസദ്യ കൂടാതെ സിംസ് ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ 1500  പേർക്കും ഇത്തവണ ഓണസദ്യ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് ഭാരവാഹികൾ പറഞ്ഞു.ഓണമഹാസദ്യയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.പാസിന് വേണ്ടി 36676602 (ജോയ് എലുവത്തിങ്കൽ)39855197(സാനി പോൾ) എന്നീ നമ്പറുകളോയിൽ ബന്ധപ്പെടാവുന്നതാണ്.സെപ്റ്റംബർ 10 ന് മലയാളം,ഇംഗ്ളീഷ് ഉപന്യാസ രചനാ മത്സരം,13 ന് അത്തപ്പൂക്കളമത്സരവും പായസ മത്സരവും സിംസ് ആസ്‌ഥാനത്ത് വച്ച് നടക്കും.14 ന്  ഫാൻസി ഡ്രസ്സ് നാടോടി നൃത്തം,15 നു ക്വിസ്,16 ന് പ്രസംഗ മത്സരവും നിമിഷ പ്രസംഗവും,17 ന് സ്പീച്ച് ഓപ്പറേഷൻ ടേബിൾ ടോക്ക്,18 ന് കവിതാപാരായണം തുടങ്ങിയവയും നടക്കും .21 ന് ഓണപ്പാട്ട്,തിരുവാതിര മത്സരം,27 നാടോടി നൃത്തം (ഗ്രൂപ്പ് ) 28 ന് ഫിനാലെ  വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ചാൾസ് ആലുക്ക,ജനറൽ സെക്രട്ടറി പോൽ ഉരുവത്ത്,ഓണം മഹോത്സവം ജനറൽ കൺവീനർ സാനി പോൾ,ടിക്കറ്റ് കൺവീനർ ജോയ് എലുവത്തിങ്കൽ എന്നിവരും സംബന്ധിച്ചു.
 
 
 
 

You might also like

Most Viewed