ബഹ്റൈന്‍ പ്രവാസി ഹൃദയാഘാതം കാരണം മരണപ്പെട്ടു 


മനാമ : ഫോര്‍ പി എം ന്യൂസ് സര്‍ക്കുലേഷന്‍ ഹെഡും, ബഹ്റൈന്‍ പ്രവാസിയുമായിരുന്ന പയ്യന്നൂര്‍, ചെറുപുഴ കന്പലൂര്‍ സ്വദേശി മോഹനന്‍ കോളിയാടന്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ  താമസസ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 56 വയസായിരുന്നു പ്രായം. ഭാര്യ സിന്ധു, മക്കളായ മാനസ (ഡിഗ്രി വിദ്ധ്യാര്‍ത്ഥിനി), അഭിനന്ദ് (ഏഴാം തരം വിദ്ധ്യാര്‍ത്ഥി) എന്നിവര്‍ നാട്ടിലാണ്. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. 

You might also like

Most Viewed