മോഹനൻ കോളിയാടന്റെ നിര്യാണത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനകൾ അനുശോചിച്ചു


മനാമ: ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായ ഫോർ പി.എം ന്യൂസ്‌ സെർക്കുലേഷൻ ഹെഡ് മോഹനൻ കോളിയാടന്റെ നിര്യണത്തിൽ ബഹ്‌റൈനിലെ  വിവിധ സംഘടനകൾ അനുശോചിച്ചു.

മോഹനൻ കോളിയാടാന്റെ അകസ്മിക  നിര്യാണത്തിൽ പാക്ട് പ്രതിനിധികൾ അനുശോചനം അറിയിച്ചു,   "മോഹനൻ കോളിയാട് സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരുന്നുവെന്നും തങ്ങളുടെ സജീവ പ്രവർത്തനായിരുന്നുവെന്നും അനുസ്മരിച്ച പാക്ട് അദ്ദേഹത്തിന്റെ  കുടുംബത്തിന് കരുത്ത് പകരാൻ സർവശക്തനോട് പ്രാർത്ഥിക്കുന്നതായും അറിയിച്ചു"

ഒപ്പരം കാസർഗോഡ് അസോഷിയേഷൻ,ബഹ്‌റൈനിലെ പ്രവാസി കൂട്ടയ്മയായ 'ഇന്ത്യൻ ക്ലബ് എന്നീ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

ഒപ്പരം കാസർഗോഡ് അസോഷിയേഷൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു.

You might also like

Most Viewed