സെലിബ്രിറ്റികളാൽ ശ്രദ്ധേയമാകുന്ന    'ശ്രാവണം 2019 '


മനാമ:ഇന്ത്യയിലെ വിവിധ കലാകാരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2019 . പിന്നിട്ട ദിവസങ്ങളിൽ  നിരവധി പ്രഗത്ഭരാണ് ഇവിടെ പരിപാടികൾ അവതരിപ്പിച്ചത്. അതിൽ പ്രമുഖ സംഗീതജ്ഞൻ ഹരിഹരൻ അടക്കമുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഇവിടെ തന്നെയാണ് ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ എത്തിയതും ഏറ്റവും വലിയ ആൾക്കൂട്ടവും ഉണ്ടായിരുന്നതും.ആദ്യ ദിനമായ സെപ്റ്റംബർ 19 വ്യാഴാഴ്ച യായിരുന്നു സ്വരലയ അവാർഡ് പുരസ്കാരം സ്വീകരിക്കാൻ പ്രമുഖ ഗായകൻ ഹരിഹരൻ ബഹ്‌റൈൻ  കേരളീയ സമാജത്തിൽ എത്തിയത്.കേരളാ നിയമസഭാ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽമധു ബാലകൃഷ്ണൻ,നരേഷ് അയ്യർ,സിതാര,രാകേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. മുൻ മന്ത്രി എം എ ബേബി വിശിഷ്ടാതിഥി ആയിരുന്നു.രണ്ടാം ദിനത്തിൽ  മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ആയിരുന്നു മുഖ്യാതിഥി.സൂര്യ കൃഷ്ണമൂർത്തി വിശിഷ്ടാതിഥി ആയ ചടങ്ങിൽ സൂര്യ അവതരിപ്പിച്ച  'അഗ്നി "യാണ് പ്രധാന ആകര്ഷണമായത് .ഷംനാ കാസിമിന്റെ ഞ്ചുവട് വയ്പുകളും മാളവിക,ദുർഗാ വിശ്വനാഥ്,നജിം അർഷാദ്,സിയാ ഉൽ ഹഖ് തുടങ്ങിയവരുടെ പ്രകടനവും  ഈ ദിവസത്തെ ശ്രദ്ധേയമാക്കി.ആറ്റുകാൽ ബാലസുബ്രഹ്മണ്യത്തിന്റെ വയലിൻ സംഗീതത്തിന്റെ മാസ്മരികത തീർത്തു.മൂന്നാം ദിനത്തിൽ തിരുവാതിര മൽസരം മുൻ മന്ത്രി കെ സി ജോസഫ്  ഉദ്ഘാടനം   ചെയ്തു. തുടർന്ന് നടന്ന വാശിയേറിയ തിരുവാതിരക്കളിയിൽ ആറ് ടീമുകൾ മാറ്റുരച്ചു.ഇന്ന് ഒപ്പന നല്ലോണം എന്ന നൃത്തശില്പം വും ,വെസ്റ്റേൺ ഡാൻസ് , സഹൃദയ പയ്യന്നൂർ നാടൻ  പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ എന്നിവ ഉണ്ടായിരിക്കും .23,24 ,25  തീയതികളിൽ പ്രാദേശിക സംഘങ്ങളുടെ നൃത്തശില്പങ്ങൾ,കഥാപ്രസംഗം,നാടൻപാട്ടുകൾ,ഫാഷൻ ഷോ എന്നിവ നടക്കും. 26 ന് നീരവ് ബാവലെച്ച യും സംഘവും അവതരിപ്പിക്കുന്ന ബോളിവുഡ് നൃത്തം, 27 ഗ്രാൻഡ് ഫിനാലെയിൽ കെ എസ് ചിത്ര,ഹരിശങ്കർ,നിഷാദ്,ടീനു,വിജിതാ ശ്രീജിത്ത് എന്നിവരുടെ ഗാനമേളയോടെ കലാപരിപാടികൾക്ക് സമാപനം കുറിക്കും.ഒക്ടോബർ 4 നാണു ഓണസദ്യ .

article-image

'ശ്രാവണം 2019 

article-image

'ശ്രാവണം 2019 

article-image

'ശ്രാവണം 2019 

article-image

'ശ്രാവണം 2019 

You might also like

Most Viewed