അൽറീഫ് പാൻഏഷ്യ റെസ്‌റ്റോറന്റ്'   ഉൽഘാടനം ഇന്ന് ; മിഥുനും  നൂറിൻ ഷെരീഫും അതിഥികൾ 


മനാമ: ഭക്ഷണ ശാല രംഗത്ത് ഇതിനോടകം തന്നെ ശ്രദ്ധേയമായ  ബഹ്റൈനിലെ  ഉമൽ ഹസത്തെ  'അൽറീഫ് പാൻഏഷ്യ' യുടെഔദ്യോഗിക ഉൽഘാടനം ഇന്ന് വൈകിട്ട് 6:30ന് നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ അതിഥികളായി പ്രശസ്ത സിനിമാ താരങ്ങളായ മിഥുൻ രമേശും നൂറിൻ ഷെരീഫും പങ്കെടുക്കും. ഭക്ഷണ പ്രേമികൾക്ക് നിരവധി വ്യത്യസ്തമായ രുചിക്കൂട്ടുകൽ നൽകിയ അൽ റീഫിന്റെ   'ചട്ടിച്ചോർ ' മാത്രം ആസ്വദിക്കാൻ സൗദിയിൽ നിന്നടക്കമുള്ള കുടുംബങ്ങളാണ് പ്രതിദിനം എത്തിച്ചേരുന്നത്. മറ്റു പ്രത്യേക വിഭവങ്ങളും ഏറെ പവിഴദ്വീപിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് .

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ 'അൽ റീഫ്', 'ബഹ്റൈൻ യുണീക്' ഗ്രൂപ്പുമായി ചേർന്നാണ് ആദ്യ സംരംഭമായ 'അൽറീഫ് പാൻഏഷ്യ'ക്ക് പിറവി നൽകിയിരിക്കുന്നത്. വിശാലമായ ഡൈനിംഗ് സൗകര്യവും വ്യത്യസ്തമായ ആംബിയൻസും അൽ റീഫ് പാൻ ഏഷ്യയുടെ പ്രത്യേകതയാണ്. മലബാർ, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങൾക്ക് പ്രാമുഖ്യം നൽകി നിലവിലുള്ള രുചി വൈവിധ്യങ്ങളും മികച്ച സർവീസുകളും നിലനിർത്തി തന്നെ മികച്ച ഒരു പാർട്ടി ഹാളോട് കൂടിയാണ് അൽ റീഫ് പാൻ ഏഷ്യ ഗ്രാൻറ് ഓപ്പണിംഗിന് ഒരുങ്ങിയിരിക്കുന്നത്. ഒപ്പം എല്ലാത്തരം ഇവൻറുകൾക്കും ആവിശ്യമായ രീതിയിൽ മികച്ച ക്യാറ്ററിംഗ് സർവീസും ഒരുക്കിയിട്ടുണ്ട്.

 
പാർട്ടികൾക്കും  പിറന്നാളുകൾക്കും  വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹാളുകളും കുടുംബങ്ങൾക്ക് കൂട്ടായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഇടവും സേവന മനസ്കരായ ജീവനക്കാരും ഉള്ളതാണ് ഈ റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത്. കലർപ്പില്ലാത്ത  നാടൻ ഭക്ഷണം മുതൽ ഏതു ഭക്ഷണവും ഉടൻ പാചകം ചെയ്തു ലഭ്യമാകുന്ന രീതി പിന്തുടരുന്ന റസ്റ്റോറന്റിൽ വൈകുന്നേരം 3 മണി മുതൽ ലഭ്യമാകുന്ന    ടേക് എവേ കോഫീ ലോഞ്ചിനും മികച്ച പ്രതികരണമാണ്  ലഭ്യമാകുന്നതെന്നും  ഉത്ഘാടനവേളയിലും തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മാനേജുമെന്റ്  അറിയിച്ചു .

You might also like

Most Viewed