ഇന്ത്യൻ ക്ലബ്ബ് ഓണാഘോഷങ്ങൾക്ക് തുടക്കമായി 


മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ക്ക്  തുടക്കമായി.സെപ്റ്റംബർ 20 ന് കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള കായിക വിനോദ പരിപാടികൾ നടന്നു.തുടർന്ന് ബഹ്‌റൈൻ മ്യൂസിഷ്യൻസിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സംഗീതനിശ ശ്രദ്ധേയമായി.തുടർ പരിപാടികൾ സെപ്റ്റംബർ 26 ന് നടക്കും ഇന്ത്യൻ ക്ലബ്ബ് 104 വര്ഷം പൂർത്തിയാക്കുന്നതിന് ഭാഗമായി 104  വനിതകളെ അണിനിരത്തികൊണ്ടുള്ള മെഗാ തിരുവാതിര അന്ന് നടക്കും.ഘോഷയാത്രയും ഉത്സവപ്പറമ്പും ഒരുക്കിയാണ് അന്നത്തെ ദിവസത്തെ ആഘോഷങ്ങൾക്ക് നിറവേകുന്നത്.27 ന് കബഡി മത്സരവും ഒക്ടോബർ 10 നു വനിതാ വിഭാഗത്തിന്റെ പായസമേളയും പൂക്കളവും നടക്കും.തുടർന്ന് ഒക്ടോബർ 11 ന് നടക്കുന്ന ഓണസദ്യയോടെ ഈവർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമാകും.

article-image

ഇന്ത്യൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ

article-image

ഇന്ത്യൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ

article-image

ഇന്ത്യൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ

You might also like

Most Viewed