ഐ വൈ സി സി യൂത്ത് ഫെസ്റ്റ് -2019 ഒക്ടോബർ 25 ന്.


മനാമ:ബഹ്‌റൈനിലെ കോൺഗ്രസ്  യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ (ഐ വൈ സി സി )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുള്ള യൂത്ത് ഫെസ്റ്റ് ഒക്ടോബർ 25 ന്  വെള്ളിയാഴ്ച്ച  കെ സി എ ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.ക്ളീക്സ് ഇവെന്റിന്റെ സഹകരണത്തോടെയാണ് "യൂത്ത് ഫെസ്റ്റ് 2019" സംഘടിപ്പിക്കുന്നത്.
യൂത്ത് ഫെസ്റ്റിൽ ഐ വൈ സി സിയുടെ കലാ പ്രതിഭകൾ ഒരുക്കുന്ന വിവിധ കലാപരുപാടികൾ അരങ്ങിലെത്തും.
 
യൂത്ത് ഫെസ്റ്റ് 2019 ന്റെ വിജയത്തിനായി ദിലീപ് ബാലകൃഷ്ണൻ ജനറൽ കൺവീനറായി 51 അംഗ സ്വാഗതസംഘം കമ്മറ്റി പ്രവർത്തിച്ചു വരുന്നു. വിവിധ സബ് കമ്മറ്റി കൺവീനറുമാരായി ലിനു തോമ്പിൽ സാം (ഫിനാൻസ്) ധനേഷ് എം പിള്ള (പ്രോഗ്രാം കമ്മറ്റി) എബിയോൺ അഗസ്റ്റിൻ (സുവനീർ കമ്മറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.
യൂത്ത് ഫെസ്റ്റ് 2019 ന്റെ വിജത്തിനായി ഗുദൈബിയയിൽ സ്വാഗതസംഘം ഓഫീസ് ദേശിയ അദ്യക്ഷൻ ബ്ലെസ്സൺ മാത്യു ഉദ്‌ഘാടനം ചെയ്യ്തു.ചടങ്ങിൽ ദേശീയ സെക്രട്ടറി റിച്ചി കളത്തുരത്ത് സ്വാഗതവും, അസി.ട്രഷറർ മൂസാ കോട്ടയ്ക്കൽ നന്ദിയും പറഞ്ഞു.
കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്  ദേശീയ-സംസ്ഥാന ഭാരവാഹികൾ യൂത്ത് ഫെസ്റ്റ് 2019 ൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
 
 
 
 

You might also like

Most Viewed