നിയാർക്ക്" അമ്മക്കൊരുമ്മ" നവംബർ 22 ന് ജസ്റ്റിസ് കമാൽ പാഷ ഉത്ഘാടനം ചെയ്യും.


മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഗവേഷണസ്ഥാപനമായി കൊയിലാണ്ടിയിൽ ഉയർന്നുവരുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ  ചാപ്റ്റർ സംഘടിപ്പിക്കുന്ന അമ്മക്കൊരുമ്മ എന്ന കുടുംബ ബോധവൽക്കരണ പരിപാടി നവംബർ 22  വെള്ളിയാഴ്ച വൈകീട്ട് 7ന് അദിലിയ  ബാംഗ്‌സാഗ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ മുൻ കേരളാ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കമൽ പാഷ ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.  
 
നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. യൂനുസ്, കുടുംബ ബന്ധങ്ങൾക്കുള്ള പ്രാധാന്യം,  മക്കൾ രക്ഷിതാക്കൾക്കും വീട്ടിലെ പ്രായമേറിയവർക്കും നൽകേണ്ട ബഹുമാനം എന്നിവ പ്രതിപാദിക്കുന്ന  അമ്മക്കൊരുമ്മ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കും. ഏവരെയും  പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed