രണ്ട് അസ്സോസിയേഷനുകൾ ഒന്നിച്ചു ;ബഹ്‌റൈനിലെ കണ്ണൂരുകാർക്ക് ഇനി ഒറ്റ സംഘടനമനാമ:ബഹ്‌റൈനിലെ കണ്ണൂർ ജില്ലക്കാർക്ക് ഇനി ഏക സംഘടന .ജില്ലയിലെ പ്രവാസികളുടേതായി പ്രവർത്തിച്ചുവരികയായിരുന്ന കണ്ണൂർ ജില്ലാ പ്രവാസി അസ്സോസിയേഷൻ,കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ എന്നീ സംഘടനകൾ  ഒരുമിച്ചു തന്നെ പ്രവർത്തിക്കാൻ തീരുമാനിച്ചതായി രണ്ടു സംഘടനകളുടെയും ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.ഒരേ ജില്ലയിൽ നിന്നുള്ളവർ രണ്ട്  അസ്സോസിയേഷനായി പ്രവർത്തിക്കുന്നതിനാൽ  ഭൂരി പക്ഷം കണ്ണൂർ ജില്ലക്കാരും രണ്ട് അസ്സോസിയേഷനുകളിലും അംഗങ്ങളാകാൻ വിമുഖത കാട്ടുന്നതായി തിരിച്ചറിഞ്ഞതിൻറെ പശ്ചാത്തലത്തിൽ ഇരു സംഘടനകളുടെയും ഭാരവാഹികൾ സംയുക്ത യോഗം ചേർന്ന് കണ്ണൂർ എക്സ് പാറ്റ് പിരിച്ചുവിടുകയും ആദ്യ സംഘടനയായ കണ്ണൂർ ജില്ലാ പ്രവാസി അസ്സോസിയേഷണ് എന്ന പേരിൽ ഒറ്റ സംഘടനയായി പ്രവർത്തിക്കാൻ തീരുമാനിക്കുകയാണെന്നും വാർത്താകുറിപ്പിൽ അറിയിക്കുകയായിരുന്നു. രണ്ട് അസോസിയേഷനുകളും ഒന്നാവുന്നതിലൂടെ കണ്ണൂർ ജില്ലാ പ്രവാസി അസ്സോസിയേഷൻ കൂടുതൽ കരുത്താർജിക്കുമെന്നും അതുവഴി അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ജന പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിക്കുമെന്നും യോഗം വിലയിരുത്തി .രണ്ട് അസോസിയേഷനും ഒന്നിച്ചതിൻറെ ഭാഗമായി വിപുലമായ മെംബേർസ് ഡേ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.   പ്രവാസികൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരുമിച്ചു നിന്ന് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും . ഇത്തരം ഒരു തീരുമാനമെടുക്കാൻ  സാധിച്ചതിൽ എല്ലാ ഭാരവാഹികൾക്കും അതിയായ സന്തോഷം ഉണ്ടെന്നും  അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടെയും സഹകരണംഉണ്ടാകണമെന്നും ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.

You might also like

Most Viewed