മൈത്രി ബഹ്‌റൈൻകുടുംബസംഗമവുംആദരിക്കലും വെള്ളിയാഴ്ച 


മനാമ:ബഹ്‌റൈനിലെ സാംസ്കാരിക കൂടായ്മയായ  'മൈത്രി ' കുടുംബസംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്‌റൈൻ പ്രവാസികളെ ആദരിക്കലും ഒക്ടോബർ 11 വെള്ളിയാഴ്ച  ഉച്ചക്ക് 1 മണിക്ക്  ഉമൽഹസ്സത്തുള്ള ബാങ്കോങ്‌  ഹാളി ൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
മൈത്രി കുടുംബ സംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്റൈൻ
പ്രവാസികളെ ആദരിക്കൽ  ചടങ്ങ്   വെസ്റ്റ് റിഫാ M.P  മുഹമ്മദ് മറാഫി  ഉൽഘാടനം ചെയ്യും . പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ  ,ബഷീർ വാണിയക്കാട് , റോയ് സകറിയ്യ ,ജിജി നിലമ്പൂർ  എന്നിവർക്ക് മൈത്രി സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ  സ്നേഹോപഹാരം നൽകും.  
ബഹ്‌റൈനിലെ  സാമൂഹിക സാംസ്‌കാരിക  രംഗത്തുള്ള  പ്രമുഖ വ്യക്തികൾ  പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .


You might also like

Most Viewed