"പവിഴദ്വീപിലെ കോഴിക്കോട്ടുകാർ"ചന്ദ്രൻ തിക്കോടിക്ക് യാത്രയയപ്പ് നൽകി .


മനാമ :  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ ,ചന്ദ്രൻ   തിക്കോടിക്ക് സാംസ്കാരിക കൂട്ടായ്മയായ " പവിഴദ്വീപിലെ കോഴിക്കോട്ടുകാർ"   യാത്രയയപ്പ് നൽകി.കഴിഞ്ഞ ദിവസം അദ്‌ലിയയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" ആക്റ്റിംഗ് പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്  അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.അജ്മൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ബാബു.ജി.നായർ , ജോയിന്റ് സെക്രട്ടറി മുസ്തഫ കുന്നുമ്മൽ , വനിതാ വിഭാഗം പ്രസിഡന്റ് ബബിന സുനിൽ , അഷ്‌റഫ് കാട്ടിലപീടിക , വിൻസെന്റ്‌ തോമസ്, ശ്രീജിത്ത് ഫറോക്ക് ,  പങ്കജ്നാഭൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചന്ദ്രൻ തിക്കോടിക്ക്  ഉപഹാരം സമർപ്പിച്ചു.ചന്ദ്രൻ തിക്കോടി മറുപടി പ്രസംഗം നടത്തി. പ്രെജി ചേവായൂർ നന്ദി പ്രകാശിപ്പിച്ചു

You might also like

Most Viewed