തൊഴിലാളികളെ അതിഥികളാക്കി ഇന്ത്യൻ ക്ലബ്ബ് ഓണസദ്യ

മനാമ:സാധാരണ  തൊഴിലാളികൾക്കും  വരുമാനം കുറഞ്ഞ നിരവധി പ്രവാസിൿൾക്കും ആദ്യ പന്തിയിൽ വച്ചുവിളമ്പി ഒരുക്കിയ ഇന്ത്യൻ ക്ലബ് ഓണസദ്യ ശ്രദ്ധേയമായി. 250 ഓളം ഇന്ത്യൻ തൊഴിലാളികളെയാണ് അതിഥികൾ ആക്കി ആദ്യം ഓണസദ്യ വിളമ്പിയത്.തുടർന്ന് പൊതു സമൂഹവും സദ്യയിൽ പങ്കാളികളായി .3000 ത്തോളം ആളുകളാണ് രാവിലെ മുതൽ വൈകീട്ട് 4 മണി വരെ നടന്ന സദ്യയിൽ പങ്കാളികളായത് .തുടക്കം മുതൽ ചിട്ടയായ പ്രവർത്തനമായിരുന്നു ഓരോ ക്ലബ്ബിലെ പരിപാടികൾക്കുവേണ്ടിയും ഒരുക്കിയിരുന്നത്. ക്ലബ്ബ് അംഗങ്ങൾക്ക് പുറമെ പൊതു സമൂഹത്തിന്റെ നിറഞ്ഞ പങ്കാളിത്തവും ക്ലബ് പരിപാടികളെ വേറിട്ടതാക്കി.സിറാജ്  കൺവീനർ ആയ വിപുലമായ കമ്മിറ്റിയാണ് ഓണപ്പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഓണസദ്യ കൺവീനർ തുളസീധരൻ പിള്ള യുടെ നേതൃത്വത്തിൽ കേരളത്തിലെ പാച വിദഗ്ധരായ ജയൻ ശ്രീഭദ്ര ,സന്തോഷ് എന്നിവരായിരുന്നു പാചകക്കൂട്ട് ഒരുക്കിയത്. ഓണസദ്യ ഒരുക്കിയത്.ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് ,സെക്രട്ടറി ജോബ് എന്നിവർ എല്ലാ ഇന്ത്യക്കാർക്കും ഓണാശംസകർ നേർന്നു.

article-image

തൊഴിലാളികളെ അതിഥികളാക്കി ഇന്ത്യൻ ക്ലബ്ബ് ഓണസദ്യ

article-image

തൊഴിലാളികളെ അതിഥികളാക്കി ഇന്ത്യൻ ക്ലബ്ബ് ഓണസദ്യ

article-image

തൊഴിലാളികളെ അതിഥികളാക്കി ഇന്ത്യൻ ക്ലബ്ബ് ഓണസദ്യ

article-image

തൊഴിലാളികളെ അതിഥികളാക്കി ഇന്ത്യൻ ക്ലബ്ബ് ഓണസദ്യ

You might also like

Most Viewed