സിബിഎസ്ഇ ക്ലസ്റ്റർ ടൂർണമെന്റുകളിൽ ഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം


ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാർത്ഥികൾ അടുത്തിടെ നടന്ന സിബിഎസ്ഇ ക്ലസ്റ്റർ കായിക മത്സരങ്ങളിൽ  ഉജ്വല വിജയം കരസ്ഥമാക്കി.  സിബിഎസ്ഇ ക്ലസ്റ്റർ ചെസ്സ് മത്സരത്തിൽ   അണ്ടർ 17 ആൺകുട്ടികൾ, അണ്ടർ 19 ആൺകുട്ടികൾ,  അണ്ടർ 19   പെൺകുട്ടികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഇന്ത്യൻ സ്‌കൂൾ ടീമുകൾ ജേതാക്കളായി. ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂളിലായിരുന്നു മത്സരങ്ങൾ നടന്നത്. 

  ഇന്ത്യൻ സ്‌കൂൾ  ഗ്രൗണ്ടിൽ നടന്ന  സിബിഎസ്ഇ ബഹ്‌റൈൻ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ  അണ്ടർ 19 ടീം ഏഷ്യൻ സ്‌കൂളിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് നേടി.

ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ സംഘടിപ്പിച്ച സിബിഎസ്ഇ ബഹ്‌റൈൻ ക്ലസ്റ്റർ ഗേൾസ് ആന്റ് ബോയ്‌സ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ  അണ്ടർ 14 പെൺകുട്ടികളും അണ്ടർ 19 പെൺകുട്ടികളും ചാമ്പ്യൻഷിപ്പ് നേടി. ഇന്ത്യൻ സ്‌കൂൾ   അണ്ടർ 17 ഗേൾസ് ടീമും അണ്ടർ 19 ബോയ്സ് ടീമുകൾ റണ്ണറപ്പുകളായി. 

You might also like

  • KIMS

Most Viewed