മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വി വി പ്രകാശിന് സ്വീകരണം നൽകി


മനാമ:ഹ്രസ്വ സന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിയ മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വക്കറ്റ് വി വി പ്രകാശ് ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ വെച്ച് സ്വീകരണം നൽകി, സ്വീകരണ യോഗം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ  ഉദ്ഘാടനം ചെയ്തു. ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം ,മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സത്യൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്കൽ, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം  നൽകി .കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി അധ്യക്ഷധ വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതവും, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഉമ്മർ മലപ്പുറം നന്ദിയും പറഞ്ഞു.ജില്ലാ നേതാക്കളായ ഷാഫി കോട്ടക്കൽ, സുലൈമാൻ മൗലവി തിരൂർ,അക്ബർ എമറാൾഡ് പൊന്നാനി, റിയാസ് ഓമാനൂർ,നൗഷാദ് മുനീർ മഞ്ചേരി എന്നിവർ പരിവാടിക്ക് നേത്രത്വം നൽകി

You might also like

Most Viewed