പഠന ക്ലാസ് സംഘടിപ്പിച്ചു


മനാമ: ബഹ്‌റൈനിലെ ആഘോഷവേദികളിലെ നിറസാന്നിധ്യമായ സഹൃദയ നാടൻ പാട്ട് സംഘം,പയ്യന്നൂർ,ബഹ്‌റൈൻ കേരള ഫോക് ലോറിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് നാടൻ കലകളും പുതുതലമുറയും എന്ന വിഷയത്തെ അധികരിച് പഠനക്ലാസ് സംഘടിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും എഴുത്തുകാരനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ സി വി കുഞ്ഞിരാമൻ ക്ലാസ് കൈകാര്യം ചെയ്തു. സഹൃദയ നാടൻപാട്ട് സംഘത്തിന്റെ ഓഫീസായ കോലായി യിൽ പ്രസിഡണ്ട് മുരളീകൃഷ്ണൻന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി രാജേഷ് ആറ്റാച്ചെരി സ്വാഗതം പറഞ്ഞു. 

article-image

പരിപാടിക്ക് ആശംസകളർപ്പിച്ചുകൊണ്ട് ലോക കേരളസഭാന്ഗം സി.വി നാരായണൻ, ആരവം പാട്ട്കൂട്ടം സാരഥി ജഗതീഷ്ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മനോജ് പിലിക്കോട് നന്ദിയും അർപ്പിച്ച ചടങ്ങിന് ലിനീഷ് കാനായി,അജിത് കുന്നരു,സുനിൽ പയ്യന്നൂർ,അനീഷ് പോള,ഷിജിൻ,വിനിൽ  എന്നിവർ നേതൃത്വം നൽകി.

You might also like

Most Viewed