ഉപ തെരഞ്ഞെടുപ്പ്  : പരസ്പര ധാരണ  ജനങ്ങൾ അട്ടിമറിക്കുമെന്ന്  ഒഐസിസി കൺവെൻഷൻ 


മനാമ : കേരളത്തിലെ  ഉപ തെരഞ്ഞെടുപ്പുകളിൽ  ചില മണ്ഡലങ്ങളിൽ എൽ ഡി എഫ് ഉം ബി ജെ പി യും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ജനാധിപത്യ - മതേതര വിശ്വാസികൾ അധിവസിക്കുന്ന മണ്ഡലങ്ങളിൽ  നടപ്പിലാകില്ല എന്നും  ഒഐസിസി ദേശീയ കമ്മറ്റി കൺവെൻഷൻനിൽ  മലപ്പുറം ഡി സി സി പ്രസിഡന്റ്‌ അഡ്വ. വി വി പ്രകാശ് അഭിപ്രായപ്പെട്ടു.
. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി ആവർത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം  സംസ്ഥാനം നേരിടുന്ന പല പ്രശ്നങ്ങളും നേരിടുന്നതിൽ പരാജയപ്പെട്ട ഗവണ്മെന്റ്,  വിശ്വാസ പരമായ കാര്യങ്ങളിൽ കാണിക്കുന്ന ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും . കേരളത്തിലെ ജനങ്ങൾ വിശ്വാസവും,  പാരമ്പര്യം നിലനിർത്തി കാണണം എന്ന് ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.. 
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം,  മറയൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സത്യൻ  മുൻ കോന്നി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ഷാജി സാമുവേൽ,  ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ  ദേശീയ സെക്രട്ടറി മാരായ മാത്യൂസ് വാളക്കുഴി ജവാദ് വക്കം,  മനു മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എബ്രഹാം സാമുവേൽ, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജോൺ,  ട്രഷറർ പാപ്പച്ചൻ കൂടൽ  സെക്രട്ടറി ബി. വിഷ്ണു എന്നിവർ പ്രസംഗിച്ചു.

You might also like

Most Viewed