'പാഠം ഒന്ന് സിനിമ'    ശില്പശാല സംഘടിപ്പിച്ചു 


മനാമ: 24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ബഹറിൻ    'പാഠം ഒന്ന് സിനിമ'   ഏകദിന ശില്പശാല സംഘടിപ്പിച്ചു . ഐ മാക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടനയിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി നടത്തിയ ശില്പശാലയ്ക്ക് അരുൺ പോൾ,രഞ്ജിഷ് മുണ്ടയ്ക്കൽ,അരുൺ.ആർ.പിള്ള എന്നിവർ നേതൃത്വം നൽകി . അഭിനയത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ ശില്പശാല   ഓരോ അംഗങ്ങളുടെയും അഭിനയ,സംവിധാന മികവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായി മാറിയാതായി സംഘാടകർ പറഞ്ഞു .'പാഠം ഒന്ന് സിനിമ ' യുടെ തുടർച്ചയായി കൂടുതൽ സിനിമാ സംബന്ധമായ ക്ളാസുകൾ ഉടൻ തന്നെ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാ സൗഹൃദ കൂട്ടായ്മയായ '24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ' സിനിമാ സ്നേഹികളായ പൊതുജനങ്ങൾക്ക് വേണ്ടിയും ശില്പശാലകൾ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംഘാടകർ കൂട്ടിചേർത്തു.                   

You might also like

Most Viewed