ഇന്ത്യൻ ക്ളബ് ഡിസ്ക്കോ ഡാൻഡിയ  ഒക്ടോബർ 17 ന് 


മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 17 ന്  ഡിസ്ക്കോ ഡാൻഡിയ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡി ജെ .ആപ്‍കാ പരേഷിന്റെ നേതൃത്വത്തിലുള്ള ഡി ജെ സംഗീതത്തോടൊപ്പം   വൈകീട്ട് 8 മണിക്ക് പരിപാടി ആരംഭിക്കും.ഗുജറാത്ത് പാരമ്പര്യ രീതിയിലുള്ള ഡാൻഡിയ നൃത്തം  അവതരിപ്പിക്കുന്നവരിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന മികച്ച ഡാൻസർമാർക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടാകും.മികച്ച നൃത്തം (പുരുഷൻ,സ്ത്രീ,കുട്ടികൾ)മികച്ച ദമ്പതികൾ,ആറ് പേരടങ്ങുന്ന സംഘം,എന്നിങ്ങനെ വെവ്വേറെ സമ്മാനങ്ങൾ ഉണ്ടാകും.ഇന്ത്യൻ ക്ലബ്ബ് അംഗങ്ങൾക്ക് തീർത്തും പ്രവേശനം സൗജന്യമാണ്. അല്ലാത്തവർക്ക് 2 ദിനാർ ആണ് പ്രവേശന നിരക്ക്. സ്‌കൂൾ കുട്ടികൾക്ക് 1 ദിനാറും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും  33331308 (ജോബിൻ ജോസഫ് ,ജനറൽ സെക്രട്ടറി), 39526723 (സ്റ്റാലിൻ ജോസഫ് പ്രസിഡന്റ്) 39912039 (ഗോപി നമ്പ്യാർ കലാവിഭാഗം) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

You might also like

Most Viewed