വേദനയില്ലാത്ത ലോകത്തേക്ക് ലാല്‍സണ്‍ മടങ്ങി


മനാമ: തനിക്ക് പിടിപ്പെട്ട കാന്‍സര്‍ രോഗത്തിനെ ധീരമായി നേരിട്ട് കൊണ്ട് നിരവധി കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനം നല്‍കിയ മുന്‍ ബഹ്റൈന്‍ പ്രവാസിയും തൃശ്ശൂര്‍ പുള്ള് സ്വദേശിയുമായി ലാല്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ജീവിതം പൊരുതി നേടാനുള്ളതാണെങ്കില്‍ പൊരുതി തന്നെ നേടുമെന്ന് മരണത്തിന് അഞ്ച് മണിക്കൂര്‍ മൂന്പ് വരെ ഫേസ്ബുക്ക് പേജിലൂടെ എഴുതിയ ലാല്‍സണോടൊപ്പം നിരവധി പേരാണ് പ്രാര്‍ത്ഥനയും പിന്തുണയുമായി എത്തിയിരുന്നത്. 
തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഉമിനീര് പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. തന്റെ ചികിത്സയുടെ എല്ലാ വിവരങ്ങളും സുഹൃത്തുക്കളോട് നിരന്തരം ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്ന ലാല്‍സണ് വയറില്‍ കൂടി ഇട്ട ട്യൂബിലൂടെയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ഈ ട്യൂബ് രണ്ട് ദിവസം മുന്പ് വയറിനുള്ളില്‍ പോയിരുന്നു. പിന്നീട് സര്‍ജറിയിലൂടെ ഇത് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും, സ്വാഭാവികമായി തന്നെ അത് പുറത്തേക്ക് വരണ്ടേതുണ്ടെന്നും ലാല്‍സണ്‍ പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ന് രാവിലെ സ്വാഭാവികമായി തന്നെ മോഷനിലൂടെ പൈപ്പ് പുറത്തെത്തിയ വിവരവും അദ്ദേഹം സന്തോഷത്തോടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചു. എന്നാല്‍ പിന്നീട് അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. 
ബഹ്റൈനിലെ ഐ.വൈ.സി.സിയുടെ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ലാല്‍സണ് നിരവധി സൗഹൃദങ്ങളാണ് ഉണ്ടായിരുന്നത്. അവിചാരിതമായി കടന്നു വന്ന അദ്ദേഹത്തിന്റെ മരണം സുഹൃത്തുക്കളെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തനിക്ക് ലഭിച്ചു കൊണ്ടിരുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയാണ് ലാൽസൺ ബഹ്റൈനിലെ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ബഹ്റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഇടപെടുകയും, നിരവധി തവണ ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും, രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും സഹജീവികളോട് കരുതലും സ്നേഹവും പുലർത്തിയിരുന്ന ചെറുപ്പക്കാരന്‍ കൂടിയായിരുന്നു ലാല്‍സണ്‍. ഭാര്യ സ്റ്റെഫി, മകന്‍ ഇവാന്‍

article-image

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഉമിനീര് പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. തന്റെ ചികിത്സയുടെ എല്ലാ വിവരങ്ങളും സുഹൃത്തുക്കോളോട് നിരന്തരം ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്ന ലാല്‍സണ് വയറില്‍ കൂടി ഇട്ട ട്യൂബിലൂടെയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ഈ ട്യൂബ് രണ്ട് ദിവസം മുന്പ് വയറിനുള്ളില്‍ പോയിരുന്നു. പിന്നീട് സര്‍ജറിയിലൂടെ ഇത് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും, സ്വാഭാവികമായി തന്നെ അത് പുറത്തേക്ക് വരണ്ടേതുണ്ടെന്നും ലാല്‍സണ്‍ പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ന് രാവിലെ സ്വാഭാവികമായി തന്നെ മോഷനിലൂടെ പൈപ്പ് പുറത്തെത്തിയ വിവരവും അദ്ദേഹം സന്തോഷത്തോടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചു. എന്നാല്‍ പിന്നീട് അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മരണം സംഭവിക്കുയായിരുന്നു. 
ബഹ്റൈനിലെ ഐ.വൈ.സി.സിയുടെ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ലാല്‍സണ് നിരവധി സൗഹൃദങ്ങളാണ് ഉണ്ടായിരുന്നത്. അവിചാരിതമായി കടന്നു വന്ന അദ്ദേഹത്തിന്റെ മരണം സുഹൃത്തുക്കളെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

You might also like

Most Viewed