സമസ്ത ബഹ്റൈൻ മുഹറഖ് ഏരിയ മീലാദ് സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മനാമ: കരുണയാണ് തിരുനബി (സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി മുഹറഖ് ഷുവൈത്വർ മസ്ജിദിൽ വെച്ച് സംഘടിപ്പിച്ച മൗലീദ് മജ്ലിസ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഏരിയ പ്രസിഡണ്ടും', മീലാദ് ക്യാമ്പയിൻ സ്വാഗത സംഘം ചെയർമാൻ കൂടിയായ ഷൗക്കത്ത് ഫൈസി വയനാടിന്റെ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തന സദസ്സ് നടന്നു. സമസ്ത ബഹ്റൈൻ വൈസ്: പ്രസിഡണ്ട് സയ്യിദ്: യാസർ ജിഫ്രി തങ്ങൾ മീലാദ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ നസീഹത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. ബഹ്റൈൻ റൈഞ്ചു ജംഈയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് ഉസ്താദ്: ഹംസ അൻവരി മോളൂർ, ആശംസ പ്രസംഗം നടത്തി. ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറി മാരായ സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, നൗഷാദ് ഹമദ്ടൗൺ, മുഹറഖ് ഏരിയ കെ.എംസി.സി പ്രസിഡണ്ട് അബ്ദുൽ കരീം റിയോ മറ്റു വിവിധ സമസ്ത, കെ.എം.സി.സി ജില്ലാ ഏരിയ ഭാരവാഹികളും, നേതാക്കളും ബഹ്റൈൻ SKSSF വിഖായ പ്രവർത്തകരും, സംബന്ധിച്ചു സമസ്ത ബഹ്റൈൻ മുഹറഖ് ഏരിയ മീലാദ് ക്യാമ്പയിൻ സ്വാഗത സംഘം ഭാരവാഹികളും, പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി. ശറഫുദ്ധീൻ മാരായമംഗലം സ്വാഗതവും മുഹമ്മദ് തൊട്ടിൽ പാലം നന്ദിയും പറഞ്ഞു.