തിരൂർ കൂട്ടായ്മ  പ്രകാശൻ സഹായ ഫണ്ട് കൈമാറി 


മനാമ:ബഹ്റൈനിൽ ഹൃദയാഘാതം മൂലം അകാലത്തിൽ മരണപ്പെട്ട തിരൂർ സ്വദേശിയും കൂട്ടായ്മ അംഗവും കൂടിയായിരുന്ന പ്രകാശന്റെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന നിർദ്ധരരായ കുടുംബത്തിന് വീട് വെക്കുന്നതിലേക്ക്  ബഹ്റൈൻ തിരൂർ കൂട്ടായ്മ.ബഹ്റൈൻ തിരൂർ കൂട്ടായ്മ പ്രകാശൻ കുടുംബ സഹായ  ഫണ്ടിലേക്ക് സ്വരൂപിച്ച തുകയായ 1,31,500 രൂപ കൈമാറി.  കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സതീശൻ പടിഞ്ഞാറേക്കര അഷ്റഫ് പൂക്കയിലിനാണ് തുക കൈമാറിയത് . ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിൽ, ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ, മറ്റു എക്സിക്യുട്ടീവ് ഭാരവാഹികളായ നിസാർ കീഴേപ്പാട്ട്, വാഹിദ് ബിയ്യാത്തിൽ, ഹംസ കാവിലക്കാട്, മുസ്തഫ മുത്തു മംഗലം, മമ്മുകുട്ടി ഇട്ടിക പറമ്പിൽ, അയൂബ്, ഫാറൂഖ് എന്നിവർ പങ്കെടുത്തു.

You might also like

Most Viewed