കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ  കമ്മറ്റി ലോഗോ മത്സരം സംഘടിപ്പിക്കുന്നു


മനാമ :  കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ (2019-2021) രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്ക് വേണ്ടിയുള്ള ലോഗോ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ലോഗോ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ലോഗോയുടെ നിബന്ധനകൾ ഇവയാണ് .ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി  നടത്താൻ ഉദ്ദേശിക്കുന്ന സംഘടന, വിദ്ദ്യാഭ്യാസം , ചാരിറ്റി , പ്രവാസി വെൽഫെയർ ,ആരോഗ്യം ,എന്റർടൈന്റ്‌മെന്റ്  എന്നീ വിഷയങ്ങളുമായി ബന്ധം ഉണ്ടായിരിക്കണം.ഒരാൾക്ക്‌ എത്ര എൻട്രികൾ വേണമെങ്കിലും അയക്കാം അയക്കുന്ന എൻട്രികൾ JPEG, TIFF, PNG ഫോർമാറ്റുകളിൽ മാത്രം അയക്കുക.ജഡ്ജിങ് പാനൽ ആവശ്യപ്പെട്ടാൽ എൻട്രിയുടെ ഒറിജിനൽ  നൽകേണ്ടതാണ്
ലോഗോക്ക്  “താഴെ” ലോഗോ ഉണ്ടാക്കിയവരുടെ  പേരും ബന്ധപ്പെടേണ്ട നമ്പറും വ്യക്തമായി  അയക്കേണ്ടതാണ്. കമ്മിറ്റിയുടെ ജഡ്ജിങ് പാനലിനായിരിക്കും  മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം. തിരഞ്ഞെടുക്കുന്ന എൻട്രിക്ക്  സമ്മാനം ഉണ്ടായിരിക്കുന്നതാണ്
എൻട്രികൾ 20-11-2019 (ബുധൻ) വൈകുന്നേരം 7 മണിക്ക് മുമ്പായി താഴെ 33292010 എന്ന നമ്പറിലേക്ക് വാട്സ്അപ് അയക്കേണ്ടതാണ്

You might also like

Most Viewed