മഞ്ജു വാര്യർ ബഹ്‌റൈനിലെത്തി 


മനാമ:പത്മശ്രീ പുരസ്‌കാര ജേതാവ്  സ്വാമി വിശുദ്ധാനന്ദയ്ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം പൗര സ്വീകരണം നല്കുന്നതിനോടനുബന്ധിച്ചുള്ള നൃത്ത പരിപാടി അവതരിപ്പിക്കുന്നതിന് പ്രമുഖ ചലച്ചിത്ര താരം മഞ്ജു വാര്യർ ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ള, എം പി രഘു എന്നിവരും ആഘോഷ കമ്മിറ്റി അംഗങ്ങളും മഞ്ജുവിനെ  വിമാനത്താവളത്തിൽ സ്വീകരിച്ചു.സ്വീകരണ പരിപാടിയിൽ വിശിഷ്ട  അതിഥികളായി തിരുവഞ്ചൂർ രാധാകൃഷ്ണൻ , കുമ്മനം രാജശേഖരൻ,ഡോ :സമ്പത്ത് സാന്ദ്രാനന്ദ സ്വാമികള്‍( ശിവഗിരി മഠം ജനറല്‍സെക്രട്ടറി),  ശിവസ്വരൂപാനന്ദ( സെക്രട്ടറി ആലുവ അദ്വൈതാശ്രമം),  വിശാലാനന്ദ( ശിവഗിരി തീര്‍ഥാടനകമ്മിറ്റി സെക്രട്ടറി),  സന്തോഷ്‌ വണ്ടന്നൂര്‍ (ശിവഗിരി തീര്‍ഥാടനകമ്മിറ്റി കോര്‍ഡിനേട്ടര്‍) തുടങ്ങിയവരും സംബന്ധിക്കും .നാളെ(നവംബർ 21) വൈകീട്ട് സമാജത്തിൽ വച്ചാണ് സ്വീകരണം 

You might also like

Most Viewed