വൈ എം സി എ 'ഫൗണ്ടേഷൻ ഫോർ ലിവിംഗ് ':രവി സഖറിയാസ്‌ മുഖ്യ പ്രഭാഷണം നടത്തും


മനാമ:ബഹ്‌റൈൻ വൈ എം സി എ യുടെയും നാഷണൽ ഈവാഞ്ചലിക്കൽ ചർച്ചിന്റെയും  ആഭിമുഖ്യത്തിൽ ഏഷ്യൻ സ്‌കൂളിൽ വച്ച് നാളെ (നവംബർ 22 ) സംഘടിപ്പിക്കുന്ന  ഫൗണ്ടേഷൻ ഫോർ ലിവിംഗ് എന്ന വിഷയത്തിൽ   ലോക പ്രശസ്ത അപ്പോളജിസ്റ്റ് രവി സഖറിയാസ്  മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.ശനിയാഴ്ച രാവിലെ 11  മണിക്ക് ഗൾഫ് ഹോട്ടലിൽ  ‘ The problem of pleasure’. എന്ന വിഷയത്തിലും അദ്ദേഹം ക്ലാസെടുക്കും.സോഷ്യൽ ഡെവലപ്മെന്റ് ആൻഡ്  ലേബർ  മിനിസ്റ്റർ ജമീൽ ഹുമൈദാൻറെയും വെരിറ്റാസ് പബ്ലിക് റിലേഷന്സിന്റെയും രക്ഷാകര്തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിരവധി പുസ്തകങ്ങളുടെ രചയിതാവും ഇവാഞ്ചലിക്കൽ കൃസ്ത്യൻ പബ്ലിഷേഴ്സ് അസോസിയേഷന്റെ ഗോൾഡ് മെഡൽ ബുക്ക് അവാർഡ് ജേതാവാണ് രവി സഖറിയാസ് .റേഡിയോ അവതാരകൻ,ഇന്റർനാഷണൽ മിനിസ്ട്രീസ് സ്‌ഥാപകൻ,എന്നെ നിലകളിലും പ്രശസ്തനാണ്. ഇന്ത്യൻ വംശജനായ കനേഡിയൻ -അമേരിക്കൻ കൃസ്ത്യൻ അപ്പോളജിസ്റ്റാണ് രവി സഖറിയാസ് 

You might also like

Most Viewed