സ്വീകരണം നൽകി

മനാമ: നിയാർക്ക് ബഹ്റൈൻ സംഘടിപ്പിക്കുന്ന "അമ്മക്കൊരുമ്മ" പരിപാടിയിൽ പങ്കെടുക്കുവാൻ ബഹ്റൈനിൽ എത്തിയ മുൻ കേരളാ ഹൈക്കോടതി ജസ്റ്റിസ് ഡോ: കമാൽ പാഷ, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി. കെ. യുനുസ് എന്നിവർക്ക് സംഘാടകർ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അദിലിയ ബാംഗ്സാങ് തായ് റസ്റ്റോറന്റിൽ നടക്കുന്ന കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തിലൂന്നിയ പാരന്റിംഗ് ക്ലാസ്സാണ് അമ്മക്കൊരുമ്മ. ഇതോടനുബന്ധിച്ച് 7 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി മുത്തശ്ശനോ മുത്തശ്ശിക്കോ കത്തെഴുത്ത് മത്സരവും നടത്തുന്നുണ്ട്. ഇതിനായി രജിസ്റ്റർ ചെയ്തവർ വൈകീട്ട് 5:30 ന് റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.