മാനവീയം കുടുംബ സൗഹൃദ വേദി മെഡിക്കൽ ക്യാമ്പ് നടത്തി


മനാമ:മാനവീയം കുടുംബ സൗഹൃദ വേദി അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ടു സ്തനാർബുദ-സ്ത്രീരോഗ ബോധവത്കരണ ക്‌ളാസും മെഡിക്കൽ ക്യാമ്പും നടത്തി. വെള്ളിയാഴ്ച്ച അദ്‌ലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ രാവിലെ 8 മണിമുതൽ 12 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറിൽ അധികം വനിതകൾ പങ്കെടുത്തു. ക്യാമ്പിന് മുന്നോടിയായി നടന്ന യോഗത്തിൽ മാനവീയം കുടുംബ സൗഹൃദ വേദി ചെയർമാൻ . എസ്. പി. മനോഹരൻ അധ്യക്ഷനായിരുന്നു. വർക്കിങ് ചെയർമാൻ . ആഷ്ലി കുരിയൻ സ്വാഗതവും വനിതാവേദി കൺവീനർ  ജയശ്രീ കൃഷ്ണകുമാർ നന്ദിയും അർപ്പിച്ചു സംസാരിച്ചു. മാനവീയം കോർ കമ്മറ്റിയംഗങ്ങൾ, വനിതാ വേദി ജോയിന്റ് കൺവീനർ . രമാദേവി ശശികുമാർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്  പ്യാരി ലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്നു വനിതകൾക്കു മാത്രമായി നടന്ന ബോധവത്കരണ ക്ലാസിനു അൽ ഹിലാൽ മെഡിക്കൽ സെന്റർ കോൺസൽറ്റന്റ് ഗൈനക്കോളജിസ്റ് ഡോ. ദേവിശ്രീ രാധാമണി നേതൃത്വം നൽകി. രോഗം ശരിയായ സമയത്തു കണ്ടുപിടിക്കാത്തതും അഞ്ജതയുമാണ് സ്തനാർബുദം പോലുള്ള രോഗങ്ങളെ കൂടുതൽ അപകടകാരികളാക്കുന്നതെന്നു ഡോ. ദേവിശ്രീ അഭിപ്രായപ്പെട്ടു. ബോധവാതകരാണ് ക്ളാസ്സിനോടനുബന്ധിച്ചു നടത്തപ്പെട്ട ചോദ്യോത്തര വേള തങ്ങളുടെ ദീർഘകാലമായുള്ള പല സംശയങ്ങളും ദൂരീകരിക്കാനുള്ള വേദിയായതായി ക്യാംപിൽ പങ്കെടുത്തവർ അറിയിച്ചു. പങ്കെടുത്തവർക്കെല്ലാം അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ പ്രിവിലിജ് കാർഡും സൗജന്യ സേവനങ്ങളുടെ കൂപ്പണുകളും ലഭ്യമാക്കി. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യകാര്യങ്ങൾ മറക്കുന്ന പ്രവാസ സമൂഹത്തിനായി ഇത്തരത്തിലുള്ള പൊതുജന ആരോഗ്യ ബോധവത്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കാൻ മാനവീയം കുടുംബസൗഹൃദ വേദി പദ്ധതിയിടുന്നതായി ഭാരവാഹികൾ അറിയിച്ചു.

article-image

മാനവീയം കുടുംബ സൗഹൃദ വേദി മെഡിക്കൽ ക്യാമ്പ് നടത്തി

You might also like

Most Viewed