സംസ്ഥാന സ്‌കൂൾ കലോത്സവം: കെ.എം.സി.സി പാലക്കാട് ജില്ല അഭിനന്ദിച്ചു


മനാമ: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻ മാരായി കിരീടം നില നിർത്തിയ പാലക്കാടിനു അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇഞ്ചോടിച്ചു പോരാട്ടത്തിൽ കോഴിക്കോടിനേയും കണ്ണൂരിനെയും പിന്തള്ളിയാണ് 951 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയത്. ജില്ലയിലെ മഴുവൻ കലാപ്രതിഭകൾക്കും , പിന്നിൽ പ്രവർത്തിച്ചു വിദ്യാർത്ഥികൾക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകിയ അദ്ധ്യാപകർക്കും ജീവനക്കാർക്കും അഭിനന്ദനങ്ങൾ നേരുന്നതായും ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടക്കര ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

You might also like

Most Viewed