തസ്‌കീൻ 2020−2021


മനാമ: പുതുതായി നിലവിൽ വന്ന കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്താനോദ്ഘാടനവും പ്രവർത്തക സംഗമവും മൗലീദ് സദസ്സും  സഘടിപ്പിച്ചു. കെ.എം.സി.സി മലപ്പറം ജില്ലാ പ്രസിഡണ്ട് ഗഫൂർ അഞ്ചച്ചവടി സാഹിബിന്റെ അദ്ധ്യക്ഷതയിൽ  ഉമ്മുൽ ഹസ്സം ബാങ്കോങ് റസ്റ്റോറന്റ് ഹാളിൽവെച്ചു വൈസ് പ്രസിഡണ്ട് സുലൈമാൻ ഉസ്താദിന്റെ നേതൃത്വത്തിൽ മൗലിദ് സദസ്സോടു കൂടി ആരംഭിച്ച പരിപാടി  സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് ബഹു: സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ ഉത്തരാവാദിത്യത്തോടും പരസ്പര സ്നേഹത്തോട് കൂടിയും പ്രവർത്തിക്കണം എന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി. തസ്‌കീൻ 2020−21 എന്ന ശീർശകത്തിൽ പ്രവാസിക്ഷേമം, റിലീഫ്, സഘടന, വിദ്യാഭ്യാസം, ആരോഗ്യം, കലാ കായികം തുടങ്ങി ജില്ലാ കമ്മിറ്റി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന വിവിധ കർമ്മ പദ്ധതികളെ കുറിച്ച് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി വിഷദീകരിച്ചു. പ്രവർത്തന ഫണ്ട് ‌ഉദ്ഘാടനം ദാറുൽ മുന ഇലക്ട്രോണിക്സ് ജൂനിയർ ഡയറക്ടർ ഷാറൂൻ അഹ്‌മദ്‌ ജില്ലാ ട്രഷറർ ഇഖ്ബാൽ താനൂരിന് നൽകി നിർവ്വഹിച്ചു.

കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ സാഹിബ്, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ ഹബീബ് റഹ്‌മാൻ, സെക്രട്ടറി മൊയ്‌ദീൻ കുട്ടി, മുൻ മലപ്പുറം ജില്ലാ പ്രസിഡണ്ട്് സലാം മമ്പാട്ട്മൂല, സീനിയർ നേതാക്കളായ, സി.കെ അബ്ദുറഹ്മാൻ സാഹിബ്, വി.എച്ച് അബ്ദുള്ള സാഹിബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട്‌ സംസാരിച്ചു.

ജില്ലാ നേതാക്കളായ  ഷാഫി കോട്ടക്കൽ, അലി അക്‌ബർ, നൗഷാദ് മുനീർ, ആബിദ് ചങ്ങരക്കുളം, റിയാസ് വി.കെ, തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതവും റിയാസ് ഒമാനൂർ നന്ദിയും പറഞ്ഞു. 

You might also like

Most Viewed