ദില്‍സേ നാളെ അരങ്ങേറും


മനാമ: ഹാര്‍മണി ബഹ്റൈന്‍ ഒരുക്കുന്ന ദില്‍സേ സംഗീതനിശ നാളെ (ഡിസംബര്‍ 5) വൈകുന്നേരം അദ്ലിയ ബാംഗ്സാങ്ങ് തായ് റെസ്റ്റാറന്റ് ഹാളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്റ്റാര്‍ സിംങ്ങര്‍ മത്സരാര്‍ത്ഥികളായിരുന്ന പ്രീതി വാര്യര്‍, പാര്‍വതി മേനോന്‍ എന്നിവര്‍ക്കൊപ്പം ബഹ്റൈനിലെ അറിയപ്പെടുന്ന ഗായകനായ അജിത്ത് കുമാറും വേദി പങ്കിടും. കാണികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്റാറാക്ടീവ് ഗാനസന്ധ്യയായിരിക്കും ദില്‍ സെ എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 35468011 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed