ഗൾഫ് കപ്പ് നേടി; അബ്ദുൽ വഹാബ് അൽ മഹൂദിന് ഇനി ഹണിമൂൺ


മനാമ: ദോഹയിലെ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഗൾഫ് കപ്പിൽ വിജയകീരിടം ചൂടിയ ബഹ്റൈൻ അഭിനന്ദനം ഏറ്റുവാങ്ങുന്പോൾ വാനോളം പുകഴ്ത്തപ്പെടുകയാണ് ബഹ്റൈൻ ടീമിൽ കളിച്ച അബ്ദുൽ വഹാബ് അൽമലൂദ് എന്ന താരം. ഈയടുത്താണ് താരം വിവാഹിതനായത്. പുതിയ ജീവിതം ആരംഭിക്കുന്നതിന് മുന്നോടിയായി വിദേശത്തേക്ക് ഒരു ഹണിമൂൺ ട്രിപ്പും നവദന്പതികൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഖത്തറിൽ നടക്കാൻ പോകുന്ന ഗൾഫ് കപ്പ് ഫുഡ്ബോൾ മത്സരത്തിൽ തന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ സന്തോഷപൂർവ്വം മാറ്റിവയ്ക്കുകയായിരുന്നു. ഗൾഫ് കപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്നും രാജ്യത്തിന് വേണ്ടി ഇത്രയും ചെയ്യാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അബ്ദുൽ വഹാബ് അൽമലൂദ് പറഞ്ഞു. ഗൾഫ് കപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ബഹ്റൈന്റെ ആദ്യ കിരീടമാണിത്. താരത്തിന്റെ ദേശസ്നേഹത്തേയും അർപ്പണ മനോഭാവത്തേയും വാനോളം പുകഴുത്തുകയാണ്
ബഹ്റൈൻ ജനത.
നേരത്തെ അച്ഛന്റെ മരണ വാർത്തയറിഞ്ഞിട്ടും തിരിച്ചുവരാതെ നാഷണൽ ഹാൻഡ് ബോൾ മത്സരത്തിൽ കളിച്ച മഹ്ദി സാദ് എന്ന താരവും വാർത്തകളിൽ ഇടം നേടിയിരുന്നു.

You might also like

Most Viewed