ഗൾഫ് കപ്പ്: രാജ്യത്തിന്റെ സന്തോഷത്തിൽ പങ്ക്ചേർന്ന് മലയാളി സമൂഹവും


മനാമ: രാജ്യത്തിന്റെ സന്തോഷത്തിൽ പങ്ക്ചേർന്ന് മനാമ സെൻററൽ മാർക്കറ്റിലെ മലയാളി സമൂഹവും...
ഇന്നലെ നടന്ന ഗൾഫ് കപ്പ് ഫൈനലിൽ സൗദിയെ തോൽപിച്ച് ബഹറൈൻ കിരീടം ചൂടിയ സന്തോഷം മനാമ സെൻററൽ മാർക്കറ്റിലെ മലയാളി സമൂഹം മധുരം നൽകി ആഘോഷിച്ചു. അന്നം തരുന്ന രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുക എന്ന സന്ദേശമാണ് ഇതിലൂടെ നാം മുന്നോട്ട് വെക്കുന്നത് എന്ന് പായസം വിതരണം ചെയ്തുകൊണ്ട് എം എം സ് ഇബ്രാഹിം പറഞ്ഞു. മാർക്കറ്റിലെ എല്ലാ മലയാളി സമൂഹവും ഒറ്റക്കെട്ടായി മധുരവിതരണത്തിൽ പങ്കാളിയായത് വളരെ ശ്രദ്ധേയമായി.

You might also like

Most Viewed