നാല്പത്തിയെട്ടാമത്‌ ബഹ്‌റൈൻ ദേശീയ ദിനത്തെ വരവേൽക്കാൻ ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈൻ


മനാമ: നാല്പത്തിയെട്ടാമത്‌ ബഹ്‌റൈൻ ദേശീയ ദിനത്തെ വരവേൽക്കാൻ ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡേഴ്‌സ് ഗ്രൂപ്പായ “പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈൻ” ഒരുങ്ങിക്കഴിഞ്ഞു. വർണ്ണശബളമായ മോട്ടോർസൈക്കിൾ ഘോഷയാത്രയും മറ്റു ആഘോഷ പരിപാടികളും ആയി ദേശീയ ദിനത്തെ അവിസ്മരണീയമാക്കാൻ തന്നെയാണ് ഇക്കുറി ഗ്രൂപ്പ് അംഗങ്ങളുടെ തയ്യാറെടുപ്പുകൾ. മുൻ വർഷത്തേതിലും വ്യത്യസ്തമായി ഇത്തവണ കേരളത്തിൽ നിന്നും ഒരു വിശിഷ്ട വ്യക്തിയെ പ്ലെഷർ റൈഡേഴ്‌സ് ബഹറിനിൽ കൊണ്ടുവരുന്നുണ്ട്. കേരളത്തിൽ നിന്നും കാശ്മീർ  വരെ ഒറ്റക്ക് തന്റെ പൾസർ മോട്ടോർസൈക്കിൾ ഓടിച്ചു പോയി തിരിച്ചു വന്നു ചരിത്രം കുറിച്ച  ശ്രീമതി ലക്ഷ്മി മംഗലത്ത്. 

സ്ത്രീ അബലയല്ലെന്നും ഒറ്റയ്ക്ക് അവർക്കു എന്ത് നേട്ടങ്ങളും എത്തിപ്പിടിക്കാം എന്നും സ്വയം തെളിയിച്ച കേരളത്തിന്റെ ഉരുക്കു വനിത  ശ്രീമതി ലക്ഷ്മിയെ പ്ലെഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ആദരിക്കുന്നതോടൊപ്പം   ഡിസംബർ 16 ന്  രാവിലെ നടക്കുന്ന മോട്ടോർസൈക്കിൾ ഘോഷയാത്രയിൽ ലക്ഷ്മി  ബഹ്‌റൈൻ നിരത്തുകളിൽ മോട്ടോർസൈക്കിൾ ഓടിക്കുകയും ചെയ്യുന്നു.

പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ന്റെ ആഭിമുഘ്യത്തിൽ നടത്തപ്പെടുന്ന മോട്ടോർസൈക്കിൾ ഘോഷയാത്ര ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷ്, അജിത്ത്, അരുൺ, രഞ്ജിത്ത്, പ്രസാദ്, നിതിൻ, അനീഷ്, അനൂപ്, സാൽമൺ എന്നിവർ ചേർന്ന് നയിക്കുന്നതും മനാമയിൽ “ദ അവന്യൂസ്” മാളിന്റെ മുൻവശത്തു നിന്നും 16  ഡിസംബർ രാവിലെ കൃത്യം ഏഴു മണിക്ക് പുറപ്പെടുന്നതും ആയിരിക്കും. ബഹ്‌റൈനിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും പ്ലെഷർ റൈഡേഴ്സ്  ഗ്രൂപ്പ് സ്വാഗതം ചെയ്തു കൊള്ളുന്നു.

You might also like

Most Viewed