ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍-ഡിസ്‌കവര്‍ ഇസ്ലാം മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16 ന്


മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും ഡിസ്കവർ ഇസ്ലാമും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 16 ന് മനാമ അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കും. ക്യാമ്പിൽ കിഡ്നി പ്രൊഫൈൽ, ലിവർ പ്രൊഫൈൽ, കൊളെസ്ട്രോൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി , ഡെർമറ്റോളജി, ഒഫ്താൽമോളജി, ഇന്റർനാഷണൽ മെഡിസിൻ, ഓർത്തോപീഡിക്സ്,യൂറോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയും സൗജന്യമായി ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

കുട്ടികൾക്ക് പ്രത്യേക പരിശോധനകളും കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരത്തോളം പേർക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം. അതിനാൽ താൽപര്യമുള്ളവർ 36799019 /36221399 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

മെഗാ മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി മനാമ ഡിസ്കവർ ഇസ്ലാമിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ഭാരവാഹികളായ എഫ്. എം. ഫൈസൽ,റീനാ രാജീവ്,രാജീവൻ ജെ, സതീഷ് കെ. ബി, മണിക്കുട്ടൻ, ഡിസ്കവർ ഇസ്ലാം പ്രതിനിധികൾ സെയ്ദ് താഹിർ ബാഖവി, സെയ്ദ് ഹനീഫ്, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ തുടങ്ങിയവർ പങ്കെടുത്തു.

You might also like

Most Viewed