ജി.സി.സി കെ.എം.സി.സി ചേമഞ്ചേരി ബഹറൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു


മനാമ: ജി.സി.സി കെ.എം.സി.സി ചേമഞ്ചേരി ബഹറൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ.എം.സി.സി ഓഫീസിൽ ടി.പി മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹറൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി മുഹമ്മദലി അവതരിപ്പിച്ച പാനൽ ഐക്യഖണ്ഡേനയോഗം അംഗീകരിച്ചു. ചടങ്ങിൽ പ്രസിഡണ്ടായി അഷ്റഫ് കൊറ്റാടത്തിനെയും [കാപ്പാട്] ജനറൽ സിക്രട്ടറിയായി മജീദ് കെ.കെയും [കാപ്പാട്] ട്രഷറായി മെഹബൂബിനെയും [കാട്ടിൽ പീടിക] തിരഞ്ഞെടുത്തു. വൈസ് [പ്രസി] മുഹമ്മദലി കെ.കെ, ജാസിർ എ.കെ, നാജിദ് ടി കെ [ജോ:സിക്ര] അമിർ കെ.കെ, നദീർ എ.കെ, അനസ് എം.എം.

പുതിയ കമ്മിറ്റിക്ക് ആശംസകൾ നൽകി കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറകട്ട, ജില്ലാ സെക്രട്ടറി ഫൈസൽ കണ്ടിയിൽ താഴെ, കാസിം നൊച്ചാട്, ജെ.പി.കെ തിക്കോടി, മണ്ധലം  സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി, ഹമീദ് അയ്നിക്കാട്. ജസീർ കാപ്പാട് തുടങ്ങിയവർ സംസാരിച്ചു. അനസിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിൽ അഷ്റഫ് കൊററാത്ത് സ്വാഗതവും ജാസിർ എ.കെ നന്ദിയും പറഞ്ഞു.

You might also like

Most Viewed