നാടക പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു


 മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എൻ.എൻ പിള്ള ജന്മശതാബ്ദി നാടകോത്സവത്തിൽ  കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ  അവതരിപ്പിക്കുന്ന നാടകം "ഗറില്ല" യുടെ പോസ്റ്റർ പ്രകാശനം നടന്നു.

ഫെബ്രുവരി 8ന് ശനിയാഴ്ച നടത്തപ്പെടുന്ന നാടകത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ഷാഗിത് രമേശ്‌ ആണ്. പ്രമുഖ അഭിനേതാക്കൾ ചമയമിടുന്ന ഈ നാടകത്തിന്റെ പോസ്റ്റർ   പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര പ്രകാശനം നടത്തി. 

 

article-image

നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരും കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ സാരഥികളും പങ്കെടുത്തു. നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേബി ഗണേഷ് സ്വാഗതവും സുദേഷ് നന്ദി പറയുകയും ചെയ്തു.

You might also like

Most Viewed