വാട്ട്സ് ആപ് കൂട്ടായ്മയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു


മനാമ: ബഹ്റൈൻ പ്രവാസി ലൈഫ് കെയർ (BPLC) എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ വാർഷികവും ജനറൽ മീറ്റിംഗും ഗുദൈബിയയിലെ പാക്കിസ്ഥാൻ ക്ലബ്ബിൽ വച്ച് 2020 ജനുവര 17 ന് വെള്ളിയാഴ്ച വൈകുന്നേരം നടത്തുകയുണ്ടായി. ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ ബഷീർ അമ്പലായി മുഖ്യ അതിഥിയായി.

article-image

ചടങ്ങിൽ സാംസ്കാരിക സംഘടനയായ SAMSAയുടെ പ്രസിഡണ്ട് ജിജോ ജോർജ്, വത്സരാജ്(SAMASA) വിശ്വകല സാംസ്കാരിക വേദിയുടെ പ്രസിഡണ്ട് ശിവദാസൻ, സെക്രട്ടറി ത്രിവിക്രമൻ  എന്നിവർ സംസാരിച്ചു. BPLC യുടെ പാനലംഗങ്ങളായ ശ്രീ. രാഗേഷ്  പുറമേരി സ്വാഗത പ്രസംഗവും, ശ്രീ. രാജീവ് മാഹി അദ്ധ്യക്ഷതയും, ശ്രീ. പ്രദീപ്  തയ്യുള്ളതിൽ  നന്ദിയും പറഞ്ഞു. 

article-image

തുടർന്ന് നിരവധി കലാപരിപാടികൾക്കും വേദി സാക്ഷ്യം വഹിച്ചു. പരിപാടിയോടനുബധ്നിച്ച് ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

article-image

ബഹ്റൈൻ പ്രവാസി ലൈഫ് കെയർ വാട്ട്സ് ആപ് കൂട്ടായ്മയുടെ വാർഷികാഘോഷത്തിൽ നിന്നും

article-image

ബഹ്റൈൻ പ്രവാസി ലൈഫ് കെയർ വാട്ട്സ് ആപ് കൂട്ടായ്മയുടെ വാർഷികാഘോഷത്തിൽ നിന്നും

You might also like

Most Viewed