വൈക്കം മുഹമ്മദ് ബഷീർ;ബി കെ എസിൽ ഡോ പി കെ പോക്കറുടെ പ്രഭാഷണം  ഇന്ന് 


 മനാമ:വൈക്കം മുഹമ്മദ് ബഷീറിന്റെ 111 മത് ജന്മദിനത്തോടനുബന്ധിച്ച് ബഹറൻ കേരളീയ സമാജം സാഹിത്യ വിഭാഗവും കാലിക്കറ്റ് യുണിവേഴ്സിസിറ്റിയിലെ വൈക്കം മുഹമ്മദ്  ബഷീർ ചെയറും സംയുക്തമായി ബഷീറിന്റെ സാഹിത്യ രചനകളിലെ തത്ത്വചിന്തയുടെയും മാനവികതയുടെയും ആഴങ്ങളെ പരിചയപ്പെടുത്തുന്ന പ്രഭാഷണം സംഘടിപ്പിക്കുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

പ്രകൃതിയും മനുഷ്യനും തമ്മിലെ ആത്മബന്ധങ്ങളും വിഷാദവും വേദനയുമൊക്കെ വേദാന്തമാക്കുന്ന ബഷീറിയൻ എഴുത്തിനെയും ജീവിതത്തെയും പരിചയപ്പെടുത്തുന്നതിനായി  ഭൂമിയുടെ അവകാശികൾ എന്ന വിഷയത്തിൽ ബഷീർ ചെയറിലെ അദ്ധ്യാപകനും ഭാഷ ഇൻസ്റ്റിറ്റിറ്റ്യൂട്ട് തലവനുമായിരുന്ന ഡോ .പി .കെ.പോക്കറാണ് പ്രഭാഷണം നിർവഹിക്കുന്നത്.

22 ബുധനാഴ്ച രാത്രി 7.30 ന് നടക്കുന്ന പ്രഭാഷണത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു, കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, 33369895 കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരെ ബന്ധപ്പെടാവുന്നതാണ്

 

-- 

You might also like

Most Viewed