ഫ്രണ്ട്‌സ് റിഫ കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.സാഖിറിലെ ട്രീ ഓഫ് ലൈഫിന് സമീപത്തെ കൂടാരത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിവിധ ഗെയിംസുകളും മൽസരങ്ങളും അരങ്ങേറി.വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച സംഗമം രാത്രി 12 മണിക്കാണ് സമാപിച്ചത്.യൂനുസ് രാജ്, സക്കീർ ഹുസൈൻ , അബ്ദുൽ ഹഖ്, മൂസ.കെ.ഹസൻ എന്നിവർ കലാപരിപാടികളും മൽസരങ്ങളും നിയന്ത്രിച്ചു.മൽസരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അഹ്മദ് റഫീഖ്,സാജിദ് അൻവർ, സമീർ ഹസൻ,അബ്ദുൽ അസീസ്, ഷാനിബ് കൊടിയത്തൂർ, ഇല്യാസ് ശാന്തപുരം,ജലീൽ.വി.എം,ഇർഷാദ് അന്നൻ,മജീദ് തണൽ,ജാബിർ മുണ്ടാളി,ഫസൽ റഹ്മാൻ,ബുഷ്റ റഹീം, സൗദ പേരാമ്പ്ര ,സ ഈ ദ റഫീഖ് എന്നിവർ നേതൃത്വം നൽകി.
 

You might also like

Most Viewed