“മെഡ് ഹെല്പ് ”ബഹ്‌റൈൻ  സഹായ കൂട്ടായ്മയുടെ ഉത്ഘാടനം    ഫിറോസ്‌ കുന്നംപറമ്പിൽ നിർവഹിക്കും.


മനാമ:പ്രവാസ ജീവിത ചിലവുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരുകയും, എന്നാല്‍ തൊഴില്‍പരമായി ധാരാളം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ  നിര്‍ധനരായ രോഗികള്‍ക്ക്  സൗജന്യ മരുന്നുകൾ നൽകാനുള്ള ഒരു കൂട്ടായ്മ രൂപീകരിക്കുന്നു.. ഹൃദ്രോഗികള്‍, കിഡ്നി തകരാര്‍ സംഭവിച്ചവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, തുടങ്ങി ദിനവും നിരവധി രോഗികള്‍ ആണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം മരുന്ന് വാങ്ങിക്കഴിക്കാതെ രോഗികളായിതന്നെ തുടര്‍ന്ന് മറ്റ് അത്യാഹിതങ്ങളിലേക്ക് എത്തപ്പെടുന്നത്. ബഹ്റൈനിലെ നല്ലവരായ ജീവകാരുണ്യ പ്രവര്‍ത്തകരും സംഘടനകളും ഇത്തരം രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. എങ്കിലും തികച്ചും നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വാങ്ങി നല്‍കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായി നിറവേറ്റുന്ന ഒരു കൂട്ടായ്മ ഉണ്ടാകേണ്ടുന്നതിന്റെ ആവശ്യകത മനസ്സിലാക്കി  അത്തരം ആശയത്തില്‍ നിന്നാണ് “മെഡ് ഹെൽപ്പ്” ബഹ്‌റൈൻ എന്ന ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണെന്ന് സംഘാടകർ അറിയിച്ചു .   ബഹ്‌റൈനിലെ പ്രമുഖരായ  ഡോക്ടർമാരും ഫർമസിസ്റ്റ് കളും കൂടി  ഉൾപെടുന്ന
 ഈ കൂട്ടായ്മയില്‍ ആര്‍ക്കും അംഗമാകാനും, സഹായങ്ങള്‍ നല്‍കാനും കഴിയും. സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിന് 
ഈ പരിപാടിയുമായി ബന്ധപ്പെട്ടുള്ള സംഘാടസമിതി രൂപീകരണയോഗം ജനുവരി 22 (ഇന്ന്)  ബുധനാഴ്ച രാത്രി 8.30ന്  സൽമാനിയ സഖയ്യ പാർട്ടി ഹാളിൽ നടക്കുമെന്നും  എല്ലാവിഭാഗം ആളുകളുടെയും പൂർണ്ണപിന്തുണ ഇതിന് ഉണ്ടാകണമെന്നും സംഘാടകർ അഭ്യർഥിച്ചു .

You might also like

Most Viewed