"സുഹൃത്തിനൊരു വസ്ത്രം- ബഹ്‌റൈൻ  'ഹോപ്പ് ' വസ്ത്രശേഖരണം നടത്തുന്നു 


മനാമ:തുച്ഛമായ ശമ്പളത്തിന് പ്രവാസജീവിതം നയിക്കുന്ന, പുതിയ ഒരു വസ്ത്രം വാങ്ങാൻ പോലും കഴിവില്ലാത്ത  ബഹ്‌റൈനിൽ ജീവിക്കുന്ന സാധാരണക്കാർക്കു വേണ്ടി  "സുഹൃത്തിനൊരു വസ്ത്രം  എന്ന ആശയവുമായി ബഹ്‌റൈനിലെ ജീവകാരുണ്യ സംഘടനയായ ഹോപ്പ്  മുന്നോട്ട് വന്നിരിക്കുകയാണ്. നമ്മുടെ പലരുടെയും വീടുകളിൽ ഫാഷൻ മാറിയത് മൂലമോ, അളവ് പാകമാകാത്തത് കാരണമോ ഒക്കെ നമ്മുക്ക് ഉപയോഗിക്കാൻ പറ്റാത്ത എന്നാൽ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ വെറുതെ ഇരിക്കുന്നുണ്ടാകും. അത് കഴുകി തേച്ചു ഹോപ്പ് പ്രവർത്തകരെ ഏൽപ്പിച്ചാൽ തികച്ചും അർഹതപ്പെട്ട കൈകളിലേക്ക് അവ  എത്തിച്ചു കൊടുക്കുക എന്ന ദൗത്യമാണ് ഹോപ്പ് ഏറ്റെടുത്തിട്ടുള്ളത്.
 വീട്ടിൽ നിങ്ങൾക്ക് ഉപയോഗമില്ലാതെ വെറുതെ ഇരിക്കുന്ന ഉപയോഗയോഗ്യമായ വസ്ത്രം അത് ഒരെണ്ണമേ ഉള്ളു എങ്കിൽ പോലും ഹോപ്പ് പ്രവർത്തകരെ അറിയിച്ചാൽ  അറിയിച്ചാൽ ബഹ്റൈനിൽ എവിടെയും വന്നു ശേഖരിച്ചു  അർഹരായവർക്ക്‌ വിതരണം ചെയ്യാൻ ഒരുക്കമാണെന്ന് ഹോപ്പ് ഭാരവാഹികൾ അറിയിച്ചു .പുരുഷൻ മാരുടെ വസ്ത്രങ്ങൾ ആണ് ലേബർ ക്യാമ്പുകളിൽ നല്കാൻ സാധിക്കുക എന്നതിനാൽ തൽകാലം അവയാണ്  ശേഖരിക്കാൻ ഉദ്ദേശിക്കുന്നത്. അത്തരം നല്ല വസ്ത്രങ്ങൾ  നൽകാൻ താൽപ്പര്യമുള്ളവർക്ക് ഹോപ്പ് പ്രവർത്തകരെ വിളിക്കാവുന്നതാണ് . വിളിക്കേണ്ട ഫോൺ നമ്പറുകൾ 
മനാമ, ഗുദൈബിയ -3809 3669 (ഷിജു), 3644 6223 (വിനു), 3340 1786 (സിബിൻ)
സൽമാനിയ, ഖമീസ് - 3777 5801 (ഗിരീഷ്), 3988 9317 (ജയേഷ്), 3323 0104 (ലിജോ)
ജുഫൈർ, ഉമ്മ്‌-അൽ-ഹസ്സം -3934 2440 (പ്രിന്റു) , 3914 3241 (ജെറിൻ)
മുഹറഖ്, ഹിദ് - 3672 6552 (ജാക്‌സ്), 3310 3893 (അശോകൻ)
റിഫ, സിത്ര - 3535 6757 (ജോഷി ), 3412 5135 (അൻസാർ)
ബുദൈയ്യ, സാർ - 6637 1305 (റിഷിൻ), 3662 1954 (ഷാജി)

You might also like

Most Viewed