സാംസ കുടുംബ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു


മനാമ: സാംസ ബഹ്‌റൈൻ “കുടുംബ സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ കമ്മീസ് സെസ്‌നിയ ഗാർഡനിൽ വെച്ച് നടന്നു സംഘടനയുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അനിൽകുമാർ എ.വിക്ക്‌ യാത്രയയപ്പും നൽകി. സാംസ പ്രസിഡണ്ട്. ജിജോ ജോർജിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം സ്വാഗതവും വൈസ് പ്രസിഡണ്ട്. മനീഷ്, ജോയിന്റ് സെക്രട്ടറി. ജേക്കബ് കൊച്ചുമ്മൻ, ട്രെഷറർ ബപീഷ് കുറ്റിയിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. വത്സരാജ്, അഡ്വൈസറി ബോർഡ്‌ അംഗം. മുരളീകൃഷ്ണൻ വനിതാ വിഭാഗം പ്രസിഡണ്ട് സിതാര മുരളീകൃഷ്ണൻ, സെക്രട്ടറി അമ്പിളി, വിവിധ സാമൂഹിക പ്രവർത്തകരും സംഘടനാ അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  

article-image

ബിജു പുനത്തിൽ നന്ദി പ്രകാശിപ്പിച്ചു. സാംസയുടെ 2020 ലെ കലണ്ടറിന്റെ പ്രകാശനം ജനറൽ സെക്രട്ടറിയും അംഗങ്ങൾക്കുള്ള മെമ്പർഷിപ് കാർഡ് പ്രകാശനവും  വിതരണവും ഗിരീഷ്കുമാറും ശ്രീ ജോയ് കല്ലമ്പലവും നടത്തി.

 

You might also like

Most Viewed