ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ പ്രൈമറി ക്ലാസ് ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 25 മുതൽ 


മനാമ:ഇന്ത്യൻ  സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ എൽ കെ ജി ,യുകെജി, ഒന്നാം ക്ലാസ് ഡിവിഷനുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 25 ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രതിദിനം 400 പ്രവേശനം മാത്രമേ ഓൺലൈനിൽ സ്വീകരിക്കുകയുള്ളൂ. രക്ഷിതാക്കൾ വെബ്‌സൈറ്റിലൂടെ ഓൺ ലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.  വെബ്‌സൈറ്റ് വിലാസം  https://indianschool.bh/index.php  

You might also like

Most Viewed