ഹൈബി ഈഡൻ എത്തി; ഐ.സി.സി യൂത്ത്‌ വിങ് യുവ 2020 ഇന്ന്


മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി യൂത്ത്‌ വിങ് ആറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവ 2020 ഇന്ന് വൈകീട്ട് കെ.സി.എ യിൽ വച്ച് നടക്കും ചടങ്ങിൽ സംബന്ധിക്കാൻ എറണാകുളം എം.പി ഹൈബി ഈഡൻ ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഓ.ഐ.സി.സി പ്രവർത്തകർ സ്വീകരണം നൽകി. ഒ.ഐ.സി.സി യൂത്ത്‌ വിംഗ് ബഹ്‌റൈനിലെ മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ സോഷ്യൽ സർവ്വീസ് എക്സലൻസ് അവാർഡ് സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂലക്ക് സമർപ്പിക്കും. കൈരളി പട്ടുറുമാൽ വിന്നർ ഷമീർ ചാവക്കാട് നയിക്കുന്ന ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് യൂത്ത്‌ വിങ് പ്രസിഡണ്ട് ഇബ്രാഹിം അദ്ദേഹം അറിയിച്ചു.

You might also like

Most Viewed