ബഹ്‌റൈനിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു


മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കാര്യന്പാടി കണ്ണാശുപത്രിക്ക് സമീപം മുക്കത്ത് വർഗ്ഗീസിൻ്റെ മകൻ ടുബിൻ വർഗീസ് ആണ് മരിച്ചത്. ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ടുബിൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മാനന്തവാടി പുൽപള്ളി റോഡിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരന്നു. സംസ്കാരം ഇന്ന് മീനങ്ങാടി സെൻ്റ് പോൾസ് ആൻ്റ് സെൻ്റ് പീറ്റർ പള്ളി സെമിത്തേരിയിൽ നടക്കും.

You might also like

Most Viewed