ഏസ്തറ്റിക് ഡസ്ക് സംഘടിപ്പിക്കുന്ന പി.കെ പോക്കറിന്‍റെ പ്രഭാഷണം ഇന്ന്


മനാമ: ബഹ്റൈന്‍ മലയാളികള്‍ക്കിടയില്‍ ദാര്‍ശനികവും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സാസ്കാരിക കൂട്ടായ്മയായ ഏസ്തറ്റിക് ഡസ്ക് സംഘടിപ്പിക്കുന്ന പ്രഭാഷണം (ജനുവരി 24) ഇന്ന്  ഉച്ചയ്ക്കു നടക്കും. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി.കെ. പോക്കറാണ് പ്രഭാഷകൻ.

സ്വത്വവാദം; മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുക. സമകാലിക പ്രസക്തവും നിലവില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്നതുമായ മേഖലയാണ് സ്വത്വവാദത്തിന്‍റെ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട്. കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ തത്വചിന്താ വിഭാഗം പ്രൊഫസ്സറും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ തലവനുമായിരുന്ന പി.കെ പോക്കര്‍. ഉത്തരാധുനികത, സ്വത്വം, വര്‍ഗ്ഗം, ലിംഗപദവി എന്നിവ സംബന്ധിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ കേള്‍ക്കാന്‍ മുഴുവന്‍ ബഹ്റൈന്‍ മലയാളികളേയും ഏസ്തറ്റിക് ഡെസ്ക് ഭാരവാഹികള്‍ ക്ഷണിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സെഗയ്യ കെ.സി.എ ഹാളില്‍ വച്ചാണ് പ്രഭാഷണം നടക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി 39920185 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed