ഇന്ത്യൻ സ്‌കൂൾ പ്രവേശന നടപടികളും ഭരണവും സുതാര്യമാക്കണമെന്ന് യു പി പി 


മനാമ:ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ കുട്ടികളുടെവിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായ ഇന്ത്യൻ സ്കൂൾ എന്ന പൊതുസ്ഥാപനത്തിന്റെ പ്രവേശന  നടപടികളും ഭരണവും സുതാര്യമാക്കണമെന്നും  രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിപക്ഷ മായ യുണൈറ്റഡ് പാരന്റ്‌സ് പാനൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .  താളം തെറ്റിയ അവസ്‌ഥയിലാണ്‌ സ്‌കൂളിലെ ഇന്നത്തെ ഭരണ സംവിധാനങ്ങൾ .അതിന്റെ ഫലമായി സ്‌കൂൾ  സാമ്പത്തിക തകർച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. ഉയർന്ന ശമ്പള സ്കെയിൽ നൽകി അധിക നിയമനങ്ങളും  കോടികളുടെ അധികവും  അനാവശ്യവുമായ ചിലവുകളും ഒട്ടും ശാസ്ത്രീയമല്ലാത്ത    സാമ്പത്തിക ഇടപാടുകളും ഒരു കമ്മ്യൂണിറ്റി സ്കൂളിനെ തികച്ചും  തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്  അധ്യാപകർ അടക്കമുള്ള  ജീവനക്കാർക്ക് കൃത്യമായിവേതനം ലഭിക്കുന്നില്ലെന്നും യു പി പി ഭാരവാഹികൾ ആരോപിച്ചു . കാലാകാലങ്ങളായിലഭിച്ചുപോന്നിരുന്ന ശമ്പള വർദ്ധനവു ലഭിക്കുന്നില്ല. ഭരണസമിതിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക്കൂട്ടുനിൽക്കുന്നവർക്ക് മാത്രമായി ശമ്പള വർദ്ധനവും മറ്റുആനുകൂല്യങ്ങളും ചുരുക്കി. ജനറൽ ബോഡിഅംഗീകരിച്ചിട്ടു പോലും പേ റിവിഷൻ നടപ്പിലാക്കുന്നില്ല. ട്രാൻസ്‌പോർട്ട് കമ്പനിക്ക് ഭീമമായ സംഖ്യകൊടുക്കുവാനുണ്ട് ഇപ്പോഴും. ഒരുതരത്തിലും യോജിപ്പിക്കുവാൻ കഴിയാത്ത വിധംനഷ്ടക്കണക്കുകളാണ് സ്‌കൂൾ വരവ് ചിലവിൽ കാണിക്കുന്നത്. അതിനെ ചോദ്യം ചെയ്തപ്പോഴും ഒരുമറുപടിയും ഭരണസമിതിക്ക് തരാനില്ല.
 അക്കാദമിക രംഗവും അഡ്മിഷൻ കാര്യവും അച്ചടക്കവും ഏറ്റവുംമോശപ്പെട്ട രീതിയിലാണ്. അക്കാദമിക് നിലവാരംഉയർത്തുവാനുള്ള ഒരു നടപടികളും ഭരണസമിതിയുടെഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നും . പകരം രക്ഷിതാക്കളെയുംവിദ്യാർത്ഥികളെയും പ്രയാസത്തിലാക്കാക്കികൊണ്ട്മുതിർന്ന ക്ളാസുകളിൽ കൂടുതൽ പേരെപരാജയപ്പെടുത്തുകയും വിജയിക്കുമെന്ന് ഉറപ്പുള്ളകുട്ടികളെ മാത്രം വലിയ  ക്ലാസുകളിലേക്ക്കയറ്റിവിടുന്ന ഒരു പ്രവണത ഈ ഭരണസമിതിഅവലംഭിച്ചുവരുകയാണെന്നും യു പി ഭാരവാഹികൾ പറഞ്ഞു . സ്‌കൂളിന്റെ നിലവാരം നിർണ്ണയിക്കുന്ന ബന്ധപ്പെട്ട മന്ത്രാലയ വിഭാഗത്തിന്റെകഴിഞ്ഞ പ്രാവശ്യം ശരാശരിക്കും താഴെയാണ്. 
 വാർഷിക ജനറൽ ബോഡിയിൽ  അവതരിപ്പിച്ച  സാമ്പത്തിക കണക്കുകളുടെ കാര്യം നൂറിലധികം വരുന്നരക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോൾ ചെലവുകളുടെ  വ്യക്തമായ കണക്കുകളോ ഉത്തരമോ നൽകാതെ  അധികാരത്തിന്റെ ബലമുപയോഗിച്ചു കുത്തഴിഞ്ഞസാമ്പത്തിക ക്രയവിക്രയങ്ങളുടെ കണക്കുകൾ ഏകപക്ഷീയമായി പാസാക്കിയെടുക്കുകയാണ് കമ്മിറ്റി  ചെയ്യുന്നത് . കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി മെഗാഫെയർ നടത്തി സമാഹരിച്ചു വരുന്ന ലക്ഷ കണക്കിന്ദിനാറുകൾ എന്തിന് ചിലവഴിച്ചെന്നോ എങ്ങോട്ട്പോകുന്നെന്നോ നാളിതുവരെ രക്ഷിതാക്കളെബോധ്യപ്പെടുത്തിയിട്ടില്ല. പ്രവേശനത്തിന് ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ 
രെജിസ്ട്രേഷൻ സമയം കഴിഞ്ഞു എന്ന് കാണിക്കുന്ന ആളുകളെ ഹീനമായി കബളിപ്പികയാണെന്നും  സാധാരണക്കാരായപാവം രക്ഷിതാക്കളോട് ചെയ്യുന്ന ക്രൂരമായ രീതിയാണെന്നും എല്ലാ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്ന രീതിയിൽ സുതാര്യമാക്കേണ്ടതുണ്ടെന്നും യു പി പി ഭാരവാഹികൾ പറഞ്ഞു . പത്രസമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും യു പി പി ചെയർമാനുമായ അബ്രഹാം ജോൺ,മറ്റു നേതാക്കളായ  റഫീഖ് അബ്ദുല്ല, ചന്ദ്രബോസ്, എഫ്.എം. ഫൈസൽ, ജ്യോതിഷപണിക്കർ, അനിൽ. യു.കെ, ബിജു ജോർജ്  രാജ്‌ലാൽതമ്പാൻ,ദീപക്മേനോൻ, അജി ഭാസി,  അൻവർ ശൂരനാട്, അബ്ബാസ് സേട്ട്, ജോൺബോസ്കോ,ഷിജു,  എന്നിവർ സംബന്ധിച്ചു.

You might also like

Most Viewed